യാക്കോബായ കുടുംബ സംഗമം 2015 ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

യാക്കോബായ സുറിയാനി ഓര്‍ത്തഡോക്ള്‍സ് സഭയുടെ ഈ വര്‍ഷത്തെ ഫാമിലി കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ 25,26,27 തിയതികളിലായി ഡബ്ലിനടുത്തുള്ള കാസില്‍നോക്ക് സെന്റ്.വിന്‍സന്റ്‌സ് കോളേജ് കാമ്പസില്‍ വെച്ചു നടക്കും . ആഗോള സുറിയാനി സഭയുടെ പരമാധ്യക്ഷനായ പരി.പാത്രിയര്‍ക്കീസ് മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിദിയന്‍ ബാവായുടെയും കിഴക്കിന്റെ ശ്രേഷ്ഠ കാതോലിക്ക അബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെയും അനുഗ്രഹാശീര്‍വാദത്തോടെ അയര്‍ലണ്ട് പാത്രിയര്‍ക്കല്‍ വികാരി അഭി .യുഹാനോന്‍ മോര്‍ മിലിത്തിയോസ് മെത്രാപോലീത്തയുടെ മുഖ്യ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഫാമിലി കോണ്‍ഫറന്‍സ് ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കൌണ്‍സില്‍ സെക്രടറി ഫാ.തോമസ് പുതിയമഠത്തില്‍ അറിയിച്ചു .

മൂന്നു ദിവസങ്ങളിലായി നടത്തപ്പെടുന്ന ഫാമിലി കോണ്‍ഫറന്‍സ് ല്‍ മാതാപിതാക്കള്‍ക്കും,യുവജനങ്ങള്‍ക്കും സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ക്കും പ്രത്യേകം ക്ലാസ്സുകള്‍ ക്രമീകരിച്ചിട്ടുണ്ട് . പ്രമുഖ കൌണ്‍സിലറും ക്ലനിക്കല്‍ സൈക്കോളജിസ്റ്റുമായ റെവ.ഫാ .എബി വര്‍ക്കി ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്കും . യുവജനങ്ങളുടെ ക്ലാസ്സുകള്‍ക്ക് ഫാ .എല്‍ദോസ് വട്ടപറമ്പില്‍ നേതൃത്വം നല്കും. ബൈബിള്‍ ക്വിസ് ,ബൈബിള്‍ ടെസ്റ്റ് എന്നീ മത്സരങ്ങള്‍ റെവ .ഫാ .ജോര്‍ജ് ചേന്നോത്ത്, റെവ . ഫാ. അബ്രഹാം പരുത്തിക്കുന്നേല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തപ്പെടും . സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ ക്ലാസ്സുകള്‍ക്ക് സിസിലി പോള്‍,മഞ്ജു മാണി എന്നിവര്‍ നേതൃത്വം നല്കും.

25 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് അഭി .യുഹാനോന്‍ മോര്‍ മിലിത്തിയോസ് മെത്രാപോലീത്ത പാത്രിയര്‍ക്കല്‍ പതാക ഉയര്‍ത്തുന്നതോടെ ഫാമിലി കോണ്‍ഫറന്‍സ് നു തുടക്കമാകും . തുടര്‍ന്ന് ഉത്ഘാടനവും വിഷയ അവതരണവും കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും .26 ശനിയാഴ്ച രാവിലെ 10.00 മുതല്‍ 4.00 വരെ വിവിധ ക്ലാസ്സുകളും ചര്‍ച്ചകളും നടക്കും . വൈകിട്ട് 6 മണിക്ക് ആരംഭിക്കുന്ന കലാ സന്ധ്യയില്‍ അയര്‍ലണ്ടിലെ എല്ലാ യാക്കോബായ ഇടവകളില്‍ നിന്നുമുള്ള കലാകാരുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറും .27 ഞായറാഴ്ച രാവിലെ 9.00 മണിക്ക് പ്രഭാത നമസ്‌കാരവും 10.00 മണിക്ക് വി .കുര്‍ബ്ബാനയും ആരംഭിക്കും . വി.കുര്‍ബ്ബാനക്ക് ശേഷം നടത്തുന്ന റാലി സഭയുടെ വിശ്വാസ പാരമ്പര്യങ്ങള്‍ വിളിച്ചോതുന്ന പ്രകടനമാകും .ഉച്ചക്ക് 12.20 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തോടെ ഈ വര്‍ഷത്തെ ഫാമിലി കോണ്‍ഫറന്‍സ് നു കൊടിയിറങ്ങും.

Share this news

Leave a Reply

%d bloggers like this: