യാക്കൂബ് മേമന്റെ വധശിക്ഷ..സ്‌റ്റേ ചെയ്യണമെന്ന ഹര്‍ജി വിശാല ബെഞ്ചിന് വിട്ടു

ന്യൂഡല്‍ഹി: യാക്കൂബ് മേമന്റെ വധശിക്ഷയില്‍ സുപ്രീംകോടതി ബെഞ്ചില്‍ അഭിപ്രായ വ്യത്യാസം. വധശിക്ഷ നടപ്പാക്കുന്നത് സ്‌റ്റേ ചെയ്യണമെന്ന ഹര്‍ജി വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു. തന്റെ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ ടാഡ കോടതി മരണവാറണ്ട് പുറപ്പെടുവിച്ചതു നീതിക്കു നിരക്കാത്തതാണെന്നു ചൂണ്ടിക്കാട്ടിയാണു മേമന്‍ പുതിയ ഹര്‍ജി സമര്‍പ്പിച്ചത്. ഇതിനു പുറമേ മഹാരാഷ്ട്ര ഗവര്‍ണര്‍ക്കു പുതിയ ദയാഹര്‍ജിയും മേമന്‍ നല്‍കിയിട്ടുണ്ട്.

അതേസമയം, നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് വധശിക്ഷ നടപ്പിലാക്കാനൊരുങ്ങുന്നതെന്നു മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. 1993ല്‍ മുംബൈയിലെ 12 നഗരങ്ങളില്‍ നടന്ന സ്‌ഫോടന പരമ്പരകളുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതിയാണ് യാക്കൂബ് മേമന്‍. 2007ല്‍ ടാഡ കോടതിയാണ് വധശിക്ഷ വിധിച്ചത്. മുംബൈയിലെ സ്‌ഫോടനങ്ങളില്‍ ആകെ 257 പേരാണ് കൊല്ലപ്പെട്ടത്.

അതേസമയം, മുന്‍ രാഷ്ട്രപതിയായിരുന്ന ഡോ.എ.പി.ജെ.അബ്ദുല്‍ കലാം അന്തരിച്ചതിനെ തുടര്‍ന്ന് രാജ്യത്ത് ഏഴു ദിവസത്തെ ദുഃഖാചരണം ഉള്ളതിനാല്‍ ശിക്ഷ ശരിവച്ചാലും അത് ഉടനെ നടപ്പാക്കില്ല.

Share this news

Leave a Reply

%d bloggers like this: