യാക്കൂബ് മേമനെ തൂക്കിലേറ്റി

മുംബൈ : ഒടുവില്‍ യാക്കൂബിന്റെ വിധി നടപ്പാക്കി. 1993 ല്‍ നടന്ന മുംബൈ സ്‌ഫോടനപരമ്പരക്കേസില്‍ പ്രതിയായ യാക്കൂബ് മേനനെ ജന്‍മദിനത്തില്‍ തന്നെ തൂക്കിലേറ്റി. ഇന്ന് മേമന്റെ അന്‍പത്തിമൂന്നാം ജന്‍മദിനമായിരുന്നു. നാഗ്പൂരില്‍ സെന്‍ട്രല്‍ ജയിലില്‍ പ്രത്യേകം തയ്യാറാക്കിയ കഴുമരത്തില്‍ രാവിലെ ആറരയോടെയാണ് മേമനെ തൂക്കി കൊന്നത്. 2008 ലെ മുംബൈ സ്‌പോടനക്കേസ് പ്രതി കസബിനെ തൂക്കികൊന്ന അതേ സംഘത്തിനു തന്നെയാണ് മേമനെ കൊല്ലാനുള്ള ചുമതല നല്കിയതെന്നു സൂചനകള്‍ ഉണ്ട്. വധ ശിക്ഷ ഒഴിവാക്കാനുള്ള എല്ലാ നിയമനടപടികള്‍ക്കും മേമന്‍ ശ്രമിച്ചിരുന്നെങ്കിലും പ്രസിഡന്റ് പ്രണബ് മുഖര്‍ജി മേമന്‍ സമര്‍പ്പിച്ച രണ്ടാമത് സമര്‍പ്പിച്ച ദയാഹര്‍ജിയും തള്ളിയതോടെയാണ് കഴുമരത്തിലേക്കുള്ള യാത്ര തീരുമാനമായത്. 1993 ലെ മുംബെ സ്‌ഫോടനവുമായി ബന്ധപ്പെട്ടു നടത്തിയ ആദ്യ വധശിക്ഷയാണിത്. മേമന്റെ വധശിക്ഷ നടപ്പാക്കിയതോടെ ഇതുവരെ നിലനിന്നിരുന്ന രാഷ്ട്രീയ കോലാഹലങ്ങള്‍ക്ക് അവസാനമാകുകയും കൂടിയാണ്.

എന്നാല്‍ മേമനെ വധശിക്ഷയ്ക്ക് വിധിച്ചതിനെതിരെ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ രംഗത്തു വന്നിരുന്നു. എന്നാല്‍ സല്‍മാന്റെ മേമനെ അനുകൂലിച്ചുകൊണ്ടുള്ള ട്വീറ്റ് വിവാദമായതോടെ സല്‍മാന്‍ തന്‍രെ അഭിപ്രായം പിന്‍വലിച്ചു. യാക്കൂബ് മേമന്റെ വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദവനും പ്രമുഖര്‍ നല്കിയിരുന്നു. മേമന് വധശിക്ഷ വിധിച്ചത് വളരെ പരിഹാസ്യമായെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു അഭിപ്രായപ്പെട്ടിരുന്നു.

Share this news

Leave a Reply

%d bloggers like this: