യമനില്‍ 70 ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്

 

ന്യൂഡല്‍ഹി: അഭ്യന്തര യുദ്ധം രൂക്ഷമായ യമനില്‍ 70 ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. ഗുജറാത്ത് സ്വദേശികളായ തൊഴിലാളികളാണ് 15 ദിവസമായി യമനിലെ കോക്ക തുറമുഖത്ത് കുടുങ്ങിക്കിടക്കുന്നത്. അഞ്ച് ബോട്ടുകളിലായി കാര്‍ഗോ ഇറക്കാനായി പോയതാണ് ഇവര്‍. കഴിഞ്ഞ രാത്രിയിലും മരണത്തില്‍ നിന്ന് ഇവര്‍ കഷ്ടിച്ചു രക്ഷപെടുകയായിരുന്നു. ഇവര്‍ തങ്ങിയിരുന്ന സ്ഥലത്തേക്ക് പലതവണ റോക്കറ്റാക്രമണമുണ്ടായി.

അഞ്ച് ബോട്ടുകളും തങ്ങള്‍ 70 പേരും കുടുങ്ങിക്കിടക്കുകയാണെന്നും എത്രയും വേഗം തങ്ങളെ രക്ഷിക്കണമെന്നും ഓഡിയോ സന്ദേശത്തിലൂടെ ഇവരില്‍ ഒരാളായ സിക്കന്ദര്‍ അധികാരികളോട് അഭ്യര്‍ഥിച്ചു. ‘യുദ്ധവിമാനങ്ങള്‍ ബോംബുകള്‍ വര്‍ഷിക്കുകയാണ്. ഞങ്ങളെ സഹായിക്കണം. ഞങ്ങള്‍ ഇന്ത്യക്കാരാണ്. ഞങ്ങള്‍ വളരെ വലിയ ബുദ്ധിമുട്ടിലാണ്. അവര്‍ ഞങ്ങളെ കൊല്ലും എത്രയും വേഗം ഞങ്ങളെ രക്ഷിക്കണം’ഇതായിരുന്നു സന്ദേശം.ഗുജറാത്തിലെ തീരദേശ ഗ്രാമങ്ങളായ മണ്ഡാവി, കച്ച് ജാംനഗറിലെ ജോഡിയ, സലയ എന്നീ ഗ്രാമങ്ങളില്‍ നിന്നുള്ളവരാണ് 70 പേരും. യമനില്‍ കുടുങ്ങിയിട്ടുള്ളവരെ സുരക്ഷിതമായി അവിടെ നിന്ന് രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: