മോഷ്ടാക്കളെ പിടികൂടാന്‍ ഓപ്പറേഷന്‍ തോര്‍; കുടുങ്ങിയത് 400 ലേറെ പേര്‍

 

ഡബ്ലിന്‍: മോഷണവും ഭവനഭേദനവും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മോഷ്ടാക്കളെ പിടികൂടാന്‍ ഗാര്‍ഡ നടപ്പാക്കിയ ഓപ്പറേഷന്‍ തോറില്‍ രണ്ടുമാസത്തിനിടെ കുടുങ്ങിയത് 400 കള്ളന്‍മാര്‍. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പ്രൊട്ടക്ഷന്‍ ,റവന്യൂ, കസ്റ്റംസ്, ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെ നവംബറിലാണ് ഓപ്പറേഷന്‍ തോര്‍ പദ്ധതി നടപ്പാക്കിയത്.

ലോക്കല്‍ നാഷണല്‍ മള്‍ട്ടി ഏജന്‍സി ഓപ്പറേഷനാണ് ഇതില്‍ നടത്തുന്നത്. പിടികൂടിയ കള്ളന്‍മാരില്‍ യാചകരായി നടന്ന് മോഷണം നടത്തുന്നവര്‍ വരെയുണ്ട്. 2014 ല്‍ ഡബ്ലിനില്‍ ഭിക്ഷാടനവുമായി ബന്ധപ്പെട്ട് 533 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രാജ്യത്ത് ഭിക്ഷാടന മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇത്തരക്കാരെ പിടികൂടാന്‍ ബുദ്ധിമുട്ടാണെന്നും അസിസ്റ്റന്റ് കമ്മീഷണര്‍ ജാക്ക് നോലന്‍ വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: