മോഷണക്കുറ്റം ആരോപിക്കപ്പെട്ട പെൺകുട്ടിയ്ക്ക് 30000 യൂറോ നഷ്ടപരിഹാരം നൽകാൻ കോടതി വിധി

ഡബ്ലിൻ: നൈറ്റ് ക്ലബിൽ നിന്ന് ബാഗ് മോഷ്ടിച്ചു എന്ന് ആരോപിക്കപ്പെട്ട പെൺകുട്ടിയ്ക്ക് നഷ്ടപരിഹാര തുക നൽകാൻ സർക്യൂട്ട് കോടതി  ജസ്റ്റിസ് റെയ്മണ്ട് ഉത്തരവിട്ടു. ഡബ്ലിൻ ബാലിമൂൺ സ്ഥിരതമാസക്കാരിയായ Chloe o Took എന്ന പെൺകുട്ടി വിദ്യാർഥിയായിരിക്കുമ്പോഴായിരുന്നു സംഭവം.

 

ഒരിക്കൽ നൈറ്റ് ക്ലബിൽ എത്തിയ പെൺകുട്ടിയോട് മാനേജർ ഇറങ്ങിപ്പോകാൻ ആവശ്യപ്പെടുകയായിരുന്നു. ക്ലബിൽ എത്തിയ മറ്റൊരു സ്ത്രീയുടെ ഹാൻഡ് ബാഗ് Chloe മോഷ്ടിച്ചു എന്ന് ആരോപിച്ചായിരുന്നു ഇത്. ആരോപണം തെളിയിക്കാൻ സിസിടിവി ദൃശ്യങ്ങൾ വേണമെന്ന് ഈ പെൺകുട്ടി അവശ്യപ്പെട്ടെങ്കിലും അത് ലഭിച്ചിരുന്നില്ല. തുടർന്ന് തന്റെ നിരപരാതിത്വം തെളിയിക്കാൻ Chole നിയമനടപടിക്ക് ഒരുങ്ങുകയായിരുന്നു.

 

തനിക്ക് മേൽ പഴിചാരപ്പെട്ട അപവാദത്തെ തുടർന്ന് തനിക്ക് സൗഹൃദങ്ങൾ നഷ്ടമായെന്നും മാനസികമായും സമൂഹത്തിലും ഒറ്റപ്പെട്ടതായും പെൺകുട്ടി കോടതിയിൽ ബോധിപ്പിച്ചു. ആരോപണം തെളിയിക്കാൻ കഴിയാത്തതിനാൽ പെൺകുട്ടിയ്ക്ക് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിടുകയായിരുന്നു.

 

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: