മോര്‍ഗേജ് പ്രൊട്ടക്ഷന്‍ പോളിസി എപ്പോള്‍ എടുക്കണം?

പല ആളുകളൂം മോര്‍ട്ടഗേജ് പ്രൊട്ടക്ഷന്‍ പോളിസി എന്നതിനെ കുറിച്ചു് ചിന്തിക്കുന്നത് തന്നെ ഏതാണ്ട് വീടിന്റെ താക്കോല്‍ കിട്ടാറാകുമ്പോഴേക്കും ആണ്. എന്നാല്‍ ഈ പോളിസി ഏറ്റവും നല്ല റേറ്റില്‍ ലഭിക്കാനും എന്തെങ്കിലും മെഡിക്കല്‍ കണ്ടിഷന്‍സ് ഉണ്ടെങ്കില്‍ അതിന്റെ ഡോക്ടര്‍ റിപ്പോര്‍ട്ടിങ് തീര്‍ക്കാനും പ്ലാനിംഗ് വേണം. ലോണ്‍ അപ്പ്രൂവ് ആയി വീടിന് അഡ്വാന്‍സ് കൊടുത്ത അവസരത്തില്‍ തന്നെ പ്രോസസ്സ് തുടങ്ങുന്നത് ആണ് ബുദ്ധി. യാതൊരു ആരോഗ്യപ്രശ്‌നങ്ങളും ഇല്ലാത്തവര്‍ക്ക് രണ്ടോ മൂന്നോ ദിവസത്തില്‍ ശരിയാക്കാന്‍ പറ്റുന്ന മോര്‍ഗേജ് പ്രൊട്ടക്ഷന്‍, പക്ഷെ ഹാര്‍ട്ട് സംബന്ധം , കിഡ്‌നി സംബന്ധം ,ഡ്യബെറ്റീസ് മുതലായ രോഗങ്ങള്‍ ഉണ്ടെങ്ങ്കില്‍ രണ്ടാഴ്ച മുതല്‍ രണ്ടു മാസം വരെ സമയം എടുത്തേക്കാം.

വേറെ കരുതേണ്ട കാര്യം പെന്‍ഡിങ് ആയി കിടക്കുന്ന MRI, അള്‍ട്രാ സൗണ്ട് മുതലായ ചെക്കപ്പ് ഉണ്ടെങ്കില്‍ ലോണ്‍ അപ്പ്രൂവ് ആകുന്നതിനു മുമ്പേ ചെയ്തു തീര്‍ക്കുക എന്നതാണ്. മെഡിക്കല്‍ ടെസ്റ്റുകള്‍ക്കായി ലോങ്ങ് വെയ്റ്റിംഗ് പീരീഡ് ഉള്ള അയര്‍ലന്‍ഡ് പോലെയുള്ള ഇടങ്ങളില്‍ അവസാന നിമിഷം പ്രൈവറ്റ് ആയി, അധികം ചിലവോടെ പല ടെസ്റ്റും ചെയ്തു തീര്‍ക്കേണ്ടി വന്നവരെ ലേഖകന് അറിയാം. ഇതിനു കാരണം പെന്റിങ് ടെസ്റ്റുകള്‍ ഉള്ളവര്‍ക്ക് അത് പൂര്‍ത്തിയാക്കാതെ കവര്‍ കൊടുക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ മടിക്കുന്നു എന്നതാണ്.

ബാങ്കുകള്‍ മോര്‍ട്ടഗേജ് ലോണ്‍ പാസ്സാക്കുന്നു എന്നത് മൂലം അവരില്‍ നിന്ന് മാത്രമേ മോര്‍ട്ടഗേജ് പ്രൊട്ടക്ഷന്‍ പോളിസി എടുക്കാവൂ എന്നൊരു അബദ്ധ ധാരണ ചിലര്‍ക്കെങ്കിലും ഉണ്ട്. AIB,EBS, Ulster Bank, Permanent TSB, KBC എന്നീ സ്ഥാപനങ്ങള്‍ ഐറിഷ് ലൈഫ് എന്ന ഇന്‍ഷുറന്‍സ് കമ്പനിയുടെ അപ്പ്രൂവ്ഡ് ഏജന്റ് ആണ് എന്നതിനാല്‍ ഇവര്‍ക്ക് ആ ഇന്‍ഷുറന്‍സ് കമ്പനിയുടെ തന്നെ താരതമ്യേന വില കൂടിയ കവര്‍ മാത്രമേ വില്‍ക്കാന്‍ പറ്റൂ. ബാങ്ക് ഓഫ് അയര്‍ലന്‍ഡിനാകട്ടെ, അവരുടെ സ്വന്ത സ്ഥാപനമായ ന്യൂ അയര്‍ലന്‍ഡ് ഇന്‍ഷുറന്‍സ് കമ്പനിയുടെ പ്രോഡക്ട് മാത്രമേ നല്കാന്‍ കഴിയൂ. അപ്പോള്‍ കോംപ്റ്റിറ്റിവ് ആയി മാര്‍ക്കറ്റില്‍ ഉള്ള റോയല്‍ ലണ്ടന്‍, സൂറിക്, ഫ്രണ്ട് ഫസ്റ്റ്, അവിവ എന്നീ ഇന്‍ഷുറന്‍സ് കമ്പനികളുമായി പ്രൈസ് താരതമ്യം ചെയ്യാന്‍ പറ്റാതെ വരും. കൂടാതെ കോമ്പറ്റിഷന്‍ കമ്മിഷന്‍ ഓഫ് അയര്‍ലണ്ട് ഗൈഡ് ലൈനില്‍ കസ്റ്റമേരുടെ അവകാശം ആയി ഇതിനെ വ്യാഖ്യാനിച്ചിട്ടും ഉണ്ട്. ലിങ്ക് ഇവിടെ വായിക്കുക.https://www.ccpc.ie/consumers/money/mortgages/mortgageprotectioninsurance/

എന്തൊക്കെ ആയാലും ഒരു പ്രവാസിയുടെ ദീര്‍ഘ കാല അഭിലാഷം ആണ് ഒരു വീട്. ഇത് ലോണ്‍ ഇല്ലാതെ വാങ്ങല്‍ അധിക ശതമാനം ആള്‍ക്കാര്‍ക്കും പറ്റില്ല താനും . ഈയൊരവസരത്തില്‍ ചെറിയ ഒരു പ്ലാനിംഗ് വഴി അവസാന നിമിഷ നെട്ടോട്ടങ്ങളെ ഒഴിവാക്കാം .

വേറെ ഒരു ആവശ്യം ആയിട്ടുള്ള ഹോം ഇന്‍ഷുറന്‍സ്, ജനറല്‍ ഇന്‍ഷുറന്‍സ് ഗണത്തില്‍ പെട്ടതാണ്. ഇത് വളരെ പെട്ടന്ന് സംഘടിപ്പിക്കാന്‍ പറ്റും.

മോര്‍ട്ടഗേജ് പ്രൊട്ടക്ഷന്‍ എല്ലാ വര്‍ഷവും സ്വിച്ച് ചെയ്തു പ്രീമിയം കുറച്ചു ലാഭം ഉണ്ടാക്കുന്ന മിടുക്കന്മാരെ കാണാറുണ്ട്. ഇതില്‍ തെറ്റൊന്നും ഇല്ല താനും. എന്നാല്‍ എന്തെങ്കിലും കാരണത്താല്‍ ഈ സമയത്തിനിടെ മെഡിക്കല്‍ കോംപ്ലിക്കേഷന്‍സ് സംഭവിച്ചിട്ടുണ്ടെങ്കില്‍ സ്വിച്ചിങ് വളരെ കരുതലോടെ വേണം. നോണ്‍ Disclosure (കാര്യങ്ങള്‍ സത്യസന്ധമായി വെളിപ്പെടുത്താതിരിക്കല്‍ ) വളരെ സീരിയസ് ആയി ആണ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ കാണുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്കായി സമീപിക്കുക. Joseph Ritesh QFA,RPA,B Com, Financial Planner, Irish Insurance ഇമെയില്‍: joseph@irishinsurance.ie മൊബ്: 085 707 4186

Share this news

Leave a Reply

%d bloggers like this: