മോദി സിലിക്കണ്‍ വാലിയില്‍: ഡിജിറ്റല്‍ ഇന്ത്യയുടെ ലക്ഷ്യം എല്ലാവര്‍ക്കും ഇന്റര്‍നെറ്റ്

 

കാലിഫോര്‍ണിയ: ഇന്ത്യയിലെ 125 കോടി ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷനാണ് ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ലക്ഷ്യമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിന്റെ ടെക്‌നോളജി തലസ്ഥാനമായ കാലിഫോര്‍ണിയയിലെ സിലിക്കണ്‍ വാലിയില്‍ ടെക്‌നോളജി കമ്പനികളുടെ തലവന്‍മാര്‍ പങ്കെടുത്ത ചടങ്ങിലാണു പ്രധാനമന്ത്രയുടെ അഭിപ്രായ പ്രകടനം.
സാമൂഹിക മാധ്യമങ്ങള്‍ സമൂഹത്തിലെ അതിരുകള്‍ ഇല്ലാതാക്കിയതായും എല്ലാവരെയും റിപ്പോര്‍ട്ടര്‍മാരാക്കിയതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഡിജിറ്റല്‍ ഇന്ത്യ ഭരണത്തിനെ സുതാര്യവും, സേവനങ്ങള്‍ എളുപ്പത്തില്‍ കിട്ടുന്ന തരത്തിലുമാക്കും. വിദ്യാലയങ്ങളില്‍ വൈ ഫൈ സ്ഥാപിക്കും. റെയില്‍വേ സ്‌റ്റേഷനുകളില്‍ ഗൂഗിളിന്റെ സഹായത്താല്‍ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ നൂറ്റാണ്ടിലെ പ്രധാന ശക്തികളാണ് ഇന്ത്യയും അമേരിക്കയുമെന്നു പറഞ്ഞു കൊണ്ടാണു മോദി തന്റെ പ്രസംഗം അവസാനിപ്പിച്ചത്. സിലിക്കണ്‍ വാലിയില്‍ നടന്ന ചടങ്ങില്‍ പ്രമുഖ കമ്പനികളുടെ തലവന്മാരായ സത്യ നാദെല്ല, സുന്ദര്‍ പിച്ചെ എന്നിവര്‍ പങ്കെടുത്തു. നേരത്തെ ടെസ്ല മോട്ടോര്‍സ് ഫാക്ടറി സന്ദര്‍ശിച്ച മോദി ടെസ്ല സിഇഒ എലന്‍ മസ്‌കിനെയും ആപ്പിള്‍ കമ്പനി ഉടമ ടിം കുക്കിനെയും സന്ദര്‍ശിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: