മോദി മന്ത്രിസഭയില്‍ 57 മന്ത്രിമാര്‍ : 6 വനിതാ മന്ത്രിമാര്‍ ; കേരളത്തില്‍ നിന്നും സഹമന്ത്രി സ്ഥാനം ലഭിച്ചത് വി. മുരളീധരന്

പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മോദിയും അമിത്ഷായുമുള്‍പ്പെടെ 57 പേരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. വൈകിട്ട് ഏഴ് മണിക്ക് ആരംഭിച്ച സത്യപ്രതിജ്ഞാ ചടങ്ങുകള്‍ രണ്ട് മണിക്കൂര്‍ നീണ്ടുനിന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് ആദ്യം സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തത്.

25 ക്യാബിനറ്റ് മന്ത്രിമാര്‍, 9 സ്വതന്ത്ര മന്ത്രിമാര്‍, 24 സഹമന്ത്രിമാര്‍ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇതില്‍ ആറ് വനിതാ മന്ത്രിമാരുമുണ്ട്. പിന്നാലെ കഴിഞ്ഞ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്ന രാജ്‌നാഥ് സിംഗ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

മൂന്നാമതായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ സത്യവാചകം ചൊല്ലി. ഇതാദ്യമായാണ് അമിത് ഷാ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുന്നത്. നാലാമതായി നിതിന്‍ ഗഡ്കരിയും അധികാരമേറ്റു. അഞ്ചാമതായി ബി വി സദാനന്ദ ഗൗഡയും സത്യവാചകം ചൊല്ലി.

നിര്‍മ്മലാ സീതാരാമന്റേതായിരുന്നു അടുത്ത ഊഴം. പിന്നീട് ഓരോരുത്തരായി സത്യപ്രതിജ്ഞ ചെയ്തു. കേരളത്തില്‍ നിന്നുള്ള വി മുരളീധരനും സത്യവാചകം ചൊല്ലി. മുരളീധരന് സഹമന്ത്രി സ്ഥാനമായിരിക്കും ലഭിക്കുക.

Share this news

Leave a Reply

%d bloggers like this: