മോദി ബ്രിട്ടനിലെത്തി

 

ലണ്ടന്‍: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിട്ടനിലെത്തി. നാല് മണിക്ക് ലണ്ടന്‍ ഹിത്രു വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബ്രിട്ടന്‍ വിദേശകാര്യസഹമന്ത്രി ഹ്യൂഗോ സ്വൈറും ഇന്ത്യന്‍ വംശജയും മന്ത്രിയുമായ പ്രീതി പട്ടേലും ചേര്‍ന്ന് സ്വീകരിച്ചു.ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണുമായി കൂടിക്കാഴ്ച നടത്തുകയാണ് മോദി പ്രതിരോധം, വാണിജ്യം, വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള മേഖലകളില്‍ സഹകരണം ശക്തമാക്കുന്നതിനുള്ള കരാറുകളില്‍ ഒപ്പുവെക്കും. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രസംഗിക്കുന്ന മോദിക്ക് എലിസബത്ത് രാജ്ഞി ഉച്ചവിരുന്ന് നല്‍കും. അദ്യഘട്ടത്തില്‍ ഉഭയകക്ഷി പ്രതിനിധി സംഘങ്ങളാണ് തമ്മില്‍ ചര്‍ച്ച നടത്തുന്നത്.

ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണുമായി ഉഭയകക്ഷി ചര്‍ച്ച നടത്തുന്ന മോദി വാണിജ്യം പ്രതിരോധം ഉള്‍പ്പെടെയുള്ള മേഖലകളില്‍ സഹകരണം ശക്തമാക്കുന്നതിനുള്ള കരാറുകളില്‍ ഒപ്പുവെക്കും. മേക്ക് ഇന്‍ ഇന്ത്യ ഉള്‍പ്പെടയുള്ള പദ്ധതികളിലേക്ക് കൂടുതല്‍ നിക്ഷേപം കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യാത്ര തിരിക്കുന്നതിന് മുമ്പ് മോദി ട്വീറ്റ് പറഞ്ഞിരുന്നു.. പ്രതിരോധമടക്കമുളള 15 തന്ത്രപ്രധാനമേഖലകളില്‍ കേന്ദ്രസര്‍ക്കാര്‍ വിദേശനിക്ഷേപപരിധി ഉയര്‍ത്തിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബ്രിട്ടന്‍ സന്ദര്‍ശം. ബ്രിട്ടീഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്ന മോദി എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തുകയും അവര്‍ നല്‍കുന്ന ഉച്ചവിരുന്നില്‍ പങ്കെടുക്കുകയും ചെയ്യും. ലണ്ടനിലെ വെംബ്‌ലി സ്‌റ്റേഡിയത്തില്‍ വിദേശഇന്ത്യക്കാര്‍ ഒരുക്കുന്ന വലിയ സ്വീകരണപരിപാടിയിലും മോദി പങ്കെടുക്കുന്നുണ്ട്..

അതേസമയം ബിഹാര്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായ പശ്ചാത്തലത്തില്‍ ബ്രിട്ടന്‍ സന്ദര്‍ശിക്കുന്ന മോദിക്കെതിരെ പ്രതിഷേധവും ശക്തമാണ്. ബീഫ് വിവാദമടക്കം ഇന്ത്യയിലെ മനുഷ്യാവകാശലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി മോദിയുടെ സന്ദര്‍ശനത്തിനെതിരെ 40 ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങള്‍ ഒപ്പുവെച്ച പ്രമേയം പ്രതിപക്ഷ നേതാവ് ജെറെമി കോര്‍ബിന്‍ മുന്നോട്ടു വെച്ചിട്ടുണ്ട്. വിവിധ മനുഷ്യാവകാശ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി.സൗത്ത് ഏഷ്യാ സോളിഡാരിറ്റി ഗ്രൂപ്പ്, സിക്ക് ഫെഡറേഷന്‍, ഇന്ത്യന്‍ മുസ്ലീം ഫെഡറേഷന്‍ തുടങ്ങിയ സംഘടനകളും പ്രക്ഷോഭത്തില്‍ പങ്കാളികളായി.

-എജെ-

Share this news

Leave a Reply

%d bloggers like this: