കേന്ദ്രത്തില്‍ വീണ്ടും മോദി സര്‍ക്കാര്‍ ; കേരളത്തില്‍ യു.ഡി.ഫ് തരംഗം ; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: ഇന്ത്യ വീണ്ടും എന്‍.ഡി.എ ഭരിക്കുമെന്ന് നാല് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. എന്‍.ഡി.എ 306 സീറ്റുകള്‍ നേടി കേവല ഭൂരിപക്ഷം കടക്കുമെന്നാണ് ടൈംസ് നൗ സി.എന്‍.എക്‌സ് പ്രവചിക്കുന്നത്. യു.പി.എക്ക് 132 സീറ്റുകള്‍ ലഭിക്കും.


104 സീറ്റുകള്‍ മറ്റുള്ളവര്‍ നേടും . റിപ്പബ്ലിക്- സീ വോട്ടര്‍ എക്‌സിറ്റ് പോള്‍ ഫലം പറയുന്നത് 287 സീറ്റുകള്‍ എന്‍.ഡി.എക്ക് കിട്ടുമെന്നാണ്. യു.പി.എക്ക് 128 സീറ്റുകളും മറ്റുള്ളവര്‍ക്ക് 127 സീറ്റുകളും ലഭിക്കുമെന്നാണ് റിപ്പബ്ലിക്- സീ വോട്ടര്‍ എക്‌സിറ്റ് പോള്‍ ഫലം

കേരളത്തിലെ തെരെഞ്ഞെടുപ്പ് ഫലം യുഡിഫ് നു അനുകൂലമായിരിക്കുമെന്ന് ഇന്ത്യ ടുഡേ – ആക്‌സിസ് സര്‍വ്വേ ഫലങ്ങള്‍ വ്യക്തമാകുന്നു. യു ഡിഎഫ് 15 മുതല്‍ 16 വരെ സീറ്റുകള്‍ നേടിയേക്കാമെന്നാണ് പ്രവചനം.
കേരളത്തില്‍ 4 സീറ്റുകളില്‍ എല്‍.ഡി എഫ് നും വിജയ സാധ്യത പ്രതീക്ഷിക്കാമെന്നാണ് എക്‌സിറ്റ് പോള്‍ വിശകലനം.

ഇത്തവണ കേരളത്തില്‍ നിന്നും ഒരു സീറ്റ് ബിജെപി കു ലഭിച്ചേക്കാമെന്നും പ്രവചനങ്ങളുണ്ട്. തിരുവന്തപുരത്താണ് ബി.ജെ .പി യ്ക്ക് ഏറ്റവും കൂടുതല്‍ സാധ്യത കല്പിക്കുന്നതെന്നും ഇന്ത്യ ടുഡേ സര്‍വ്വേ സൂചന നല്‍കുന്നു. ദക്ഷിണേന്ത്യയില്‍ കൂടുതല്‍ സീറ്റുകള്‍ യു.ഡി എഫ് നു ലഭിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

Share this news

Leave a Reply

%d bloggers like this: