മോദി അയര്‍ലന്‍ഡില്‍ നടത്തിയ പ്രസ്താവന പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണമെന്ന് OICC അയര്‍ലന്‍ഡ്

ഡബ്ലിന്‍: പ്രധാനമന്ത്രി നരേന്ദ്രമോദി അയര്‍ലന്‍ഡില്‍ നടത്തിയ സെക്കുലര്‍ പരാമര്‍ശം താണനിലവാരം പുലര്‍ത്തിയെന്ന് OICC Ireland. ഒരു സംഘം ഐറിഷ് കുട്ടികള്‍ ശ്ലോകം ചൊല്ലിയപ്പോള്‍ അഭിനന്ദിക്കാന്‍ വേണ്ടി ഭാരതത്തിലെ സെക്കുലറിസത്തില്‍ വിശ്വസിക്കുന്നവര്‍ക്കെതിരെ വിപരീത പരാമര്‍ശം നടത്തിയതിലൂടെ താന്‍ മതേതരത്തില്‍ വിശ്വസിക്കുന്നില്ലെന്ന സന്ദേശമാണ് മോദി നല്‍കിയത്. ഇന്ത്യാക്കാരുടെ മുഴുവന്‍ മതേതരത്വത്തെ നിരാകരിക്കുകയാണ് മോദി ചെയ്തതെന്ന് OICC അയര്‍ലന്‍ഡ് പത്രക്കുറിപ്പില്‍ പറഞ്ഞു.

വിവാദമായ പ്രസ്താവന തിരുത്തി പ്രധാനമന്ത്രി ഖേദം പ്രകടിപ്പിക്കണമെന്ന് OICC ആവശ്യപ്പെട്ടു. പ്രസിഡന്റ് ലിങ്ക്വിന്‍സ്റ്റാര്‍, ജനറല്‍ സെക്രട്ടറി സാന്‍ജോ മുളവരിക്കല്‍, വൈസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍, ജോയിന്റ് സെക്രട്ടറി റോണി കുരിശിങ്കല്‍പറമ്പില്‍ എന്നിവര്‍ സംസാരിച്ചു.

Share this news

Leave a Reply

%d bloggers like this: