മോദിക്ക് അണ്ണാ ഹസാരെയുടെ കത്ത്

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് അണ്ണാ ഹസാരെ പ്രധാനമന്ത്രിക്ക് കത്തയച്ചു.കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ സമയത്ത് മോദി നല്‍കിയ വാഗ്ദാനങ്ങളായിരുന്നു അഴിമതിരഹിതമായ ഇന്ത്യയെ വാര്‍ത്തെടുക്കുമെന്നും കള്ളപ്പണം തിരികെ രാജ്യത്ത് കൊണ്ടുവരുമെന്നുമൊക്കെയുള്ള വാഗ്ദാനങ്ങള്‍.എന്നാലിന്ന് ഇതൊക്കെ മോദി മറന്നിരിക്കുന്നു എന്നതായിരുന്നു കത്തില്‍ പറഞ്ഞിരിക്കുന്നത്.മോദി സര്‍ക്കാരും യുപിഎ സര്‍ക്കാരും തമ്മില്‍ പ്രത്യക്ഷത്തില്‍ മാറ്റമൊന്നുമില്ലെന്നും പ്രധാനമന്ത്രിക്ക് പുതുവത്സര ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള കത്തില്‍ ഹസാരെ പറയുന്നുണ്ട്.

പ്രധാനമന്ത്രിക്ക് ഇതിനുമുമ്പും പലതവണ കത്തുകള്‍ അയച്ചിട്ടുണ്ടെന്നും എന്നാല്‍ എല്ലാ കത്തുകളും അവഗണിക്കുകയാണുണ്ടായതെന്നും ഹസാരെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: