മൊസൂള്‍ വിമാനത്താവളം ഐ.എസില്‍ നിന്ന് തിരിച്ച് പിടിച്ച് ഇറാക്ക് സൈന്യം മുന്നേറുന്നു

ഐ.എസിന് വന്‍ തിരിച്ചടി നല്കി ഇറാഖ് സൈന്യം. മൊസൂള്‍ വിമാനത്താവളം ഐ.എസില്‍ നിന്നും സൈന്യം തിരിച്ചുപിടിച്ചു. യു.എസ് സഖ്യസേനയുടെ സഹായത്തോടെ നടത്തിയ പോരാട്ടത്തിനൊടുവിലാണ് ഇറാഖ് സൈന്യം വിമാനത്താവളത്തില്‍ പ്രവേശിച്ചത്. വിമാനത്താവള കെട്ടിടത്തിനുള്ളില്‍ കേന്ദ്രീകരിച്ച ഐ.എസ് ഭീകരരെ സൈന്യം വളഞ്ഞ് വെടിവയ്ക്കുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ടുനിന്ന ഉഗ്രഏറ്റുമുട്ടലിനൊടുവിലാണ് സൈന്യം വിമാനത്താവളത്തിന്റെറ നിയന്ത്രണം തിരിച്ചുപിടിച്ചത്. രാത്രി മുഴുവന്‍ യുഎസിന്റെക നേതൃത്വത്തിലുള്ള സഖ്യസേന വ്യോമാക്രമണം നടത്തിയിരുന്നു. ഇതിനു ശേഷമാണ് ഇറാക്ക് സൈന്യം വിമാനത്താവളത്തിലേക്ക് പ്രവേശിച്ചത്. വിമാനത്താവള കെട്ടിടത്തിനുള്ളില്‍ കേന്ദ്രീകരിച്ച ഐഎസ് ഭീകരരെ സൈന്യം വളഞ്ഞ് വെടിവയ്ക്കുകയായിരുന്നു.

ആയിരത്തോളം സൈനികരും പീരങ്കിപ്പടയും വ്യോമസേനയും യുദ്ധത്തില്‍ പങ്കെടുത്തു. ഐഎസ് വിമാനത്താവളത്തിന്റെമ റണ്‍വെ നശിപ്പിച്ചിരുന്നു. വിമാനത്താവളത്തിനു സമീപമുള്ള റോഡരുകില്‍ ഭീകരര്‍ സ്ഥാപിച്ച കുഴിബോംബ് പൊട്ടി ഇറാക്ക് സൈന്യത്തിലെ ഒരു ലഫ്റ്റനന്റ്ണ്‍ കൊല്ലപ്പെട്ടു. നിരവധി സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

വിമാനത്താവളത്തിന്റെര്‍ നിയന്ത്രണം നഷ്ടമായതോടെ ഐഎസ് ഭീകരര്‍ തൊട്ടടുത്ത സൈനിക കേന്ദ്രത്തിലേക്ക് കടന്നുകയറി. ഇവിടെ ഏറ്റുമുട്ടല്‍ തുടരുകയാണ്. കഴിഞ്ഞ മാസം കിഴക്കന്‍ മൊസൂളിന്റെ. നിയന്ത്രണം സൈന്യം ഏറ്റെടുത്തിരുന്നു.

https://youtu.be/haTsn1Ypsn0

 
എ എം

Share this news

Leave a Reply

%d bloggers like this: