മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റ് ഏപ്രില്‍ 6 , 7 തീയതികളില്‍

ഡബ്ലിന്‍: അയര്‍ലണ്ടിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ മൈന്‍ഡ് 2018 പ്രവര്‍ത്തന വര്‍ഷത്തെ മുഖ്യ പരിപാടികള്‍ പ്രഖ്യാപിച്ചു.

മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റ് ഏപ്രില്‍ 6 , 7 തീയ്യതികളില്‍ ഗ്രിഫിഫ്ത് അവന്യൂ മരീനോയിലെ സ്‌കോയില്‍ മുഹിരെ ബോയ്‌സ് സ്‌കൂളില്‍ വച്ച് നടത്തപ്പെടും. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. 2017 ല്‍ അയര്‍ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 200ല്‍ പരം കുട്ടികള്‍ 2 ദിവസം നീണ്ടു നിന്ന കിഡ്‌സ് ഫെസ്റ്റില്‍ പങ്കെടുക്കുത്തു . ഡബ്ലിന്‍ സിറ്റി കൗണ്‌സിലിന്റെ സഹകരണത്തോടെയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ കിഡ്‌സ് ഫെസ്റ്റ് സംഘടിപ്പിച്ചത്. മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ ഓണ്‍ലൈനില്‍ മാത്രമാണ് രജിസ്‌ട്രേഷന്‍ സ്വീകരിക്കുക

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍തൂക്കം നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് ഈ വര്‍ഷവും സ്വീകരിച്ചിരിക്കുന്നത് . മൈന്‍ഡിന്റെ പത്താം വര്‍ഷാഘോഷങ്ങളുടെ ഭാഗമായി നിര്‍മ്മിച്ചു നല്‍കുന്ന ‘മൈന്‍ഡ് സ്വപ്നവീട്!’ ആണ് ഈ വര്‍ഷത്തെ പ്രധാന പരിപാടി. മൈന്‍ഡിന്റെ പതിനൊന്നാമത് ഓണാഘോഷം സെപ്റ്റംബര്‍ ഒന്നാം തീയ്യതി വിപുലമായി ആഘോഷിക്കും. ബാറ്റ്മാന്‍ ബെന്നിന്റെ സ്മരണാര്‍ത്ഥം നടത്തപെടുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ്, ഫാമിലി ടൂര്‍, ബാട്മിന്ടണ്‍ ടൂര്‍ണമെന്റ്, ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ തുടങ്ങിയവയാണ് മറ്റു പരിപാടികള്‍.

ഈ വര്‍ഷത്തെ പ്രധാന പരിപാടികള്‍ താഴെ കൊടുക്കും വിധം ചിട്ടപ്പെടുത്തിയിരിക്കുന്നു:

ഏപ്രില്‍: കിഡ്‌സ് ഫെസ്റ്റ്
ജൂണ്‍: ക്രിക്കറ്റ് ടൂര്‍ണമെന്റ്.
ജൂണ്‍ : ഫാമിലി ടൂര്‍
സെപ്റ്റംബര്‍ : തിരുവോണം
ഡിസംബര്‍; ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്,
ജനുവരി : ക്രിസ്ത്മസ് പുതുവത്സരാഘോഷം

സംഘടനയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലേയ്ക്കും ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

ജോസ്: 0872644351
റൂബിന്‍ : 0894767974
സിജു:0877778744

Share this news

Leave a Reply

%d bloggers like this: