മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

ഡബ്ലിന്‍ ;ഏപ്രില്‍ 21, 22 തീയ്യതികളില്‍ ഗ്രിഫിഫ്ത് അവന്യൂ മരീനോയിലെ സ്‌കോയില്‍ മുഹിരെ ബോയ്‌സ് സ്‌കൂളില്‍ വച്ച് നടത്തപ്പെടുന്ന മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. മുന്‍ വര്ഷങ്ങളിലെ പോലെ തന്നെ ഓണ്‍ലൈനില്‍ മാത്രമാണ് രജിസ്‌ട്രേഷന്‍. ഏപ്രില്‍ 10 വരെ രജിസ്‌ട്രേഷന്‍ നടത്താം. ഈ വര്ഷം നാടന്‍ പാട്ടും മത്സര ഇനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. അയര്‍ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 200ല്‍ പരം കുട്ടികള്‍ 2 ദിവസം നീണ്ടു നില്‍ക്കുന്ന കിഡ്‌സ് ഫെസ്റ്റില്‍ പങ്കെടുക്കും. ഡബ്ലിന്‍ സിറ്റി കൗണ്‌സിലിന്റെ സഹകരണത്തോടെയാണ് ഈ വര്‍ഷവും കിഡ്‌സ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത് .

സംഘാടനാ മികവുകൊണ്ടും നിലവാരമുള്ള വിധിനിര്ണയത്തിലൂടെയും മാതാപിതാക്കളുടെ പ്രശംസ പിടിച്ചു പറ്റിയ കിഡ്‌സ് ഫെസ്റ്റിലെ ഓരോ മത്സരവും വാശിയേറിയതായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
റൂബിന്‍ മാത്യു 0894767974
ജെയ്‌മോന്‍ പാലാട്ടി 0879511344.

Share this news

Leave a Reply

%d bloggers like this: