മൈന്‍ഡ്: ഒന്‍പതാമത് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ രജിസ്‌ട്രേഷന്‍ നവംബര്‍ 26 വരെ…

ഡബ്ലിന്‍: ഡിസംബര്‍ 1 ഞായറാഴ്ച ബാല്‍ഡോയല്‍ ബാഡ്മിന്റണ്‍ സെന്ററില്‍ വച്ച് നടത്തപെടുന്ന മൈന്‍ഡിന്റെ ഒന്‍പതാമത് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ രജിസ്‌ട്രേഷന്‍ നവംബര്‍ 26നു അവസാനിക്കും. നിരവധി ടീമുകള്‍ പങ്കെടുക്കുന്ന ലീഗ്/ലെഷര്‍ മത്സരവിഭാഗത്തില്‍ മെന്‍സ് ഡബിള്‍സ്, മിക്സഡ് ഡബിള്‍സ്, വുമണ്‍ കാറ്റഗറി തുടങ്ങി വിവിധ വിഭാഗങ്ങളില്‍ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു.

താഴെ പറയുന്നത് പ്രകാരമാണ് മത്സരങ്ങളുടെ ക്രമീകരണം:

കാറ്റഗറി -1 ഐറിഷ് ലീഗ് ഡിവിഷന്‍സ് 1-2 (പുരുഷന്മാര്‍)
കാറ്റഗറി-2 ഐറിഷ് ലീഗ് ഡിവിഷന്‍സ് 3 -4 (പുരുഷന്മാര്‍)
കാറ്റഗറി-3 ഐറിഷ് ലീഗ് ഡിവിഷന്‍സ് 5 -6 (പുരുഷന്മാര്‍)
കാറ്റഗറി-4 ഐറിഷ് ലീഗ് ഡിവിഷന്‍സ് 7 – 8 (പുരുഷന്മാര്‍)
കാറ്റഗറി-5 ലീഷര്‍ പ്ലേയേഴ്‌സ്
കാറ്റഗറി-6 ഐറിഷ് ലീഗ് ഡിവിഷന്‍സ് 2 – 4 (മിക്‌സഡ്)
കാറ്റഗറി-7 ഐറിഷ് ലിഗ് ഡിവിഷന്‍സ് 5 -7 (മിക്‌സഡ്)
കാറ്റഗറി- 8 ഐറിഷ് ലീഗ് ഡിവിഷന്‍സ് 2 -4 (സ്ത്രീകള്‍)
കാറ്റഗറി- 9 ഐറിഷ് ലീഗ് ഡിവിഷന്‍സ് 5 -7 (സ്ത്രീകള്‍)

ഇനിയും പേര് രജിസ്റ്റര്‍ ചെയ്യാത്ത ടീമുകള്‍ ഉടനേ രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. രാവിലെ 9.30 മുതല്‍ ആരംഭിക്കുന്ന മത്സരങ്ങള്‍ക്ക് ഉച്ച ഭക്ഷണം ക്രമീകരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും

ജെയ്മോന്‍ 0879511344,
സാജു 0894832154,
സിജു 0877778744

Share this news

Leave a Reply

%d bloggers like this: