മൈഗ്രെയ്ന്‍ പഠനവിഷയമാക്കാന്‍ ഗാല്‍വേ നാഷണല്‍ യൂണിവേഴ്‌സിറ്റി

ഗാല്‍വേ: മൈഗ്രെയ്ന്‍ പഠനവിഷയമാക്കിയുള്ള ഗവേഷണങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ തയ്യാറെടുക്കുകയാണ് ഗാല്‍വേ നാഷണല്‍ യൂണിവേഴ്‌സിറ്റി. ഇതിനായി അയര്‍ലണ്ടില്‍ നിന്നും 5000 ആളുകളെ പരീക്ഷണത്തിന്റെ ഭാഗമാക്കും. മാനസിക പിരിമുറുക്കവും സമ്മര്‍ദ്ദവും എത്രത്തോളം മൈഗ്രെയ്നിന് കാരണമാകുന്നുവെന്ന് മനസിലാക്കുകയാണ് പഠന ലക്ഷ്യം.

മൈഗ്രെയ്ന്‍ അനുഭവിക്കുന്നവര്‍ക്ക് ഐറിഷ് കോളേജ് ഓഫ് ജനറല്‍ പ്രാക്റ്റീഷണേഴ്സ് കഴിഞ്ഞ ഫെബ്രുവരിയില്‍ ഒരു ക്യുക്ക് റഫറന്‍സ് ഗൈഡ് പുറത്തിറക്കിയിരുന്നു. മാര്‍ച്ച് മുതല്‍ സെപ്റ്റംബര്‍ വരെ മൈഗ്രെയ്ന്‍ അവേര്‍നെസ്സ് വീക്ക് ആയി അയര്‍ലന്‍ഡ് ആചരിച്ചിരുന്നു. ഗാല്‍വേ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് സൈക്കോളജി വിഭാഗമാണ് ഗവേഷണത്തിന് മുന്നിട്ടിറങ്ങുന്നത്.

കുട്ടിക്കാലത്ത് ഉണ്ടാകുന്ന ഉത്കണ്ഠ, മാനസിക സമ്മര്‍ദ്ദം തുടങ്ങിയ ഘടകങ്ങള്‍ പില്‍ക്കാലത്ത് മൈഗ്രെയ്ന്‍ ഉണ്ടാക്കുമെന്നാണ് ലോക ആരോഗ്യ സംഘടന നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അയര്‍ലണ്ടില്‍ നിലവില്‍ ഒന്‍പത് ലക്ഷത്തോളം ആളുകള്‍ക്ക് മൈഗ്രെയ്ന്‍ ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലോക ആരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ കണക്ക് അനുസരിച്ച് ലോകത്ത് ഒരു മില്യണ്‍ ആളുകള്‍ മൈഗ്രെയ്ന്‍ രോഗികളാണ്.

Share this news

Leave a Reply

%d bloggers like this: