മൈക്കല്‍ ആഞ്ചലോ വരച്ച ഉണ്ണിയേശുവിന്റെ ചിത്രം മോഷിടിക്കപെട്ടതായി ബെല്‍ജിയത്തിലെ പള്ളി അധികൃതര്‍

2019 ജനുവരി മാസത്തിലെ വെള്ളിയാഴ്ച ബെല്‍ജിയത്തിലെ സിം ലെഡ്ജുറാസ് പള്ളിയില്‍ നിന്ന് ഉണ്ണിയേശുവിന്റെ ഒരു ചിത്രം കളവുപോയിരുന്നു. ആ ചിത്രം വരച്ചത് മറ്റാരുമല്ല മഹാനായ മൈക്കല്‍ ആഞ്ചലോ തന്നെയാണെന്നാണ് ഇപ്പോഴും പള്ളി അധികാരികള്‍ വിശ്വസിക്കുന്നത്. അത് കൊണ്ട് തന്നെയാകണം മോഷ്ടാക്കള്‍ ഈ വിലമതിക്കാനാവാത്ത ചിത്രം മാത്രം മോഷ്ടിച്ചതെന്നാണ് അവര്‍ പറയുന്നതും. ബെല്‍ജിയത്തിലെ മുന്‍ സെനറ്റ് അംഗം ഏറ്റിയന്നെ കോര്‍മാനാണ് ഈ വിശിഷ്ട പെയിന്റിംഗ് പള്ളിയ്ക്ക് സംഭാവന ചെയ്യുന്നത്. ജാന്‍ വാന്‍ റീമഡ്നോക്ക് എന്ന പള്ളി വികാരി മൈക്കല്‍ അഞ്ചലോയുടെ ചില പെയ്ന്റിങ്ങുകളുമായി ഈ ചിത്രത്തിനുള്ള അസാധാരണമായ സാമ്യം അന്ന് മുതലേ ശ്രദ്ധിച്ചിരുന്നു. ഈ പെയിന്റിംഗ് അത്ര നിസ്സാരമല്ല എന്തോ സവിശേഷതകളും അത്ഭുതങ്ങളും ഈ ചിത്രത്തിനുണ്ടെന്ന് പള്ളി അധികാരികള്‍ പരക്കെ വിശ്വസിച്ചു.

വടക്കന്‍ ബ്രുസ്എല്‍സിനു 45 മൈല്‍ അകലെ സിലിയിലാണ് സിം ലെഡ്ജുറാസ് പള്ളി സ്ഥിതി ചെയ്യുന്നത്. 16 വര്‍ഷങ്ങളായി ഈ ചിത്രം പള്ളിയില്‍ തന്നെയാണ് സൂക്ഷിക്കുന്നത്. ജോസെഫും മറിയയും കൈക്കുഞ്ഞായ യേശുവും ഉള്ള ദിവ്യത്വം തോന്നുന്ന പെയിന്റിംഗ് ആണ് മോഷണം പോയത്. ഇതുപോലൊരു ചിത്രം മുന്‍പ് മൈക്കല്‍ ആഞ്ചലോ വരച്ചിരുന്നതായി പള്ളി അധികാരികള്‍ ഉറപ്പിച്ചു പറയുന്നു. മാത്രമല്ല മൈക്കല്‍ ആഞ്ചലോയുടെ ചിത്രങ്ങള്‍ക്കും ശൈലികള്‍ക്കും പൊതുവായുള്ള പ്രത്യേകതകള്‍ എല്ലാം തന്നെ ഈ ചിത്രത്തിനുമുണ്ട്. 1538 ല്‍ മൈക്കല്‍ ആഞ്ചലോ വരച്ച ഒരു ചോക്ക് ഛായാചിത്രത്തിലുള്ള ഉണ്ണിയേശുവും ഈ ചിത്രത്തില്‍ ഉള്ള ഉണ്ണിയേശുവും തമ്മില്‍ അമ്പരപ്പിക്കുന്ന സാദൃശ്യമുണ്ട്.

ചിത്രം കളവ് പോയതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായും, പള്ളിയുടെ സുരക്ഷ സംവിധാനങ്ങള്‍ വര്‍ദ്ധിപ്പിക്കാനിരിക്കുന്നതായും പള്ളി വികാരി ദി ഗാര്‍ഡിയനോട് പറഞ്ഞു. ഈ ചിത്രത്തെക്കുറിച്ചു അധികം ആരോടും താന്‍ പറഞ്ഞിരുന്നില്ല, ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പടെ ഏതാണ്ട് 20 പേരോട് മാത്രമേ ഈ ചിത്രത്തിനുണ്ടെന്ന് താന്‍ വിശ്വസിക്കുന്ന സവിശേഷതകളെക്കുറിച്ച് പറഞ്ഞിരുന്നുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ച രാവിലെ പുഷ്പങ്ങള്‍ അലങ്കരിക്കാന്‍ വന്ന രണ്ട സ്ത്രീകളാണ് ചുമരില്‍ തൂക്കിയിരുന്ന പൗണ്ട് ഭാരമുള്ള ഈ ചിത്രം കാണാനില്ല എന്ന് ആദ്യം ശ്രദ്ധിച്ചത്. കറുത്ത വസ്ത്രങ്ങള്‍ ധരിച്ച ഒരു ചെറുപ്പക്കാരനെ തലേന്ന് രാത്രി പള്ളി പരിസരത്തു കണ്ടതായി ചില പ്രദേശവാസികള്‍ പറയുന്നു. എന്തായാലും മോഷണം പോയതോടെ ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകള്‍ ഒന്നുകൂടി ബലപ്പെടുകയാണ്.

Share this news

Leave a Reply

%d bloggers like this: