മെസിക്കു നേരെ ആരാധകരുടെ ആക്രമണം

 

യോക്കോഹാമ: ബാഴ്‌സലോണയുടെ അര്‍ജന്റീനിയന്‍ താരം ലയണല്‍ മെസിക്കുനേരെ അര്‍ജന്റീന ആരാധകരുടെ രോഷപ്രകടനം. ക്ലബ് ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനിയന്‍ ക്ലബ്ബായ റിവര്‍ പ്ലേറ്റിനെ പരാജയപ്പെടുത്തി ബാഴ്‌സലോണ ജേതാവായതിനു പിന്നാലെയാണ് മെസിക്കു നേര്‍ക്ക് രോഷപ്രകടനം നടത്തിയത്.

മത്സരശേഷം ജപ്പാനിലെ നരിറ്റ വിമാനത്താവളത്തില്‍ എത്തിയ മെസിയെ ആരാധകര്‍ അസഭ്യം പറയുകയും തുപ്പുകയും ചെയ്‌തെന്ന് മിറര്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. ബാഴ്‌സലോണയിലെ സഹതാരം മഷരാനോയും പരിശീലകന്‍ ലൂയിസ് എന്റിക്കെയും ചേര്‍ന്നാണ് മെസിയെ പിടിച്ചുമാറ്റിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മെസിക്കു നേരെയുണ്ടായ ആക്രമണത്തെ റിവര്‍ പ്ലേറ്റ് ക്ലബ്ബ് വിമര്‍ശിച്ചു.

Share this news

Leave a Reply

%d bloggers like this: