മെല്‍ബണ്‍ സെന്റ്.ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയുടെ ‘ ഡിന്നര്‍ നൈറ്റ് 2017 ‘

മെല്‍ബണ്‍: മെല്‍ബണ്‍ സെന്റ്.ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയുടെ ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി ഈ മാസം 17 ?o തിയതി ( ശനിയാഴ്ച ) വൈകുന്നേരം 6.30 ന് 985, Nepean Hwy, Moorabin, Kingston Council Hall ല്‍ ‘ ഡിന്നര്‍ നൈറ്റ് 2017 ‘ ഒരുക്കുന്നു. തികച്ചും കുടുംബാംഗങ്ങങ്ങളുടെ കൂടിവരവിനെ ഉദ്ദേശിച്ചു ഒരുക്കുന്ന ഈ പരിപാടിയില്‍ Three Course Dinner with Unlimited Entertainment പ്രത്യേകം ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. ശനിയാഴ്ച വൈകുന്നേരം 6 .30 ന് Victorian Council Of Churches (VCC) Executive officer Rev.Ian Smith പരിപാടി ഉത്ഘാടനം ചെയ്യും. ഉത്ഘാടനത്തിനും,ഡിന്നര്‍ നൈറ്റിനും സാക്ഷ്യംവഹിക്കുവാന്‍ മറ്റ് വിശിഷ്ടാതിഥികള്‍ ഉണ്ടായിരിക്കും. Dinner Nightന്റെ സുഗമമായ നടത്തിപ്പിനും വിജയത്തിനും വേണ്ടി വികാരി.ഫാ.എല്‍ദോ സഹവികാരി. ഫാ.ഡെന്നിസ് എന്നിവരുടെ നേതൃത്വത്തില്‍, മാനേജിങ് കമ്മറ്റി, ഫുഡ് കമ്മിറ്റി,ഭക്തസംഘടനകള്‍ വളരെ സജീവമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
സജി പോള്‍ ( സെക്രട്ടറി ) M 0455444402
കുരുവിള ബെന്‍ സക്കറിയ ( ട്രസ്റ്റീ ) M 0404560807

Venue : 985, Nepean Hw, Moorabin, Kingston Council Hall, Vic 3189
വാര്‍ത്ത : എബി പൊയ്ക്കാട്ടില്‍

Share this news

Leave a Reply

%d bloggers like this: