മെല്‍ബണ്‍ സെന്റ്റ് പീറ്റേര്‍സ് ക്‌നാനായ ചര്‍ച്ച് കുട്ടികളുടെ കേരള പ്രളയ ദുരിതാശ്വാസ സംരംഭം

മെല്‍ബണ്‍: കേരളത്തെ നടുക്കിയ പ്രളയ ദുരധത്തിലകപ്പെട്ട ലക്ഷോപലക്ഷം ജനങ്ങള്‍ക്ക് കൈത്താങ്ങുകളാകാന്‍ സെന്റ്റ് പീറ്റേര്‍സ് ക്‌നാനായ ചര്‍ച്ച് മെല്‍ബണിലെ യുവാക്കളും/കുട്ടികളും രംഗത്ത്. ഈ വരുന്ന രണ്ടാമത് ശനിയ്യാഴ്ച (സെപ്റ്റബര്‍ 8) രാവിലെ 10:00 മുതല്‍ മെല്‍ബണ്‍ സൗത്ത്- ഈസ്റ്റ് സബര്‍ബിലെ പ്രക്യാതമായ ജല്‍സ് പാര്‍ക്കില്‍ ഒരു വാക്കത്തോണ്‍ നടത്തുന്നതിന് ഉദ്ദേശിക്കുന്നു. ജല്‍സ് പാര്‍ക്കില്‍ എത്തുന്ന ജനങ്ങളുടെ ഇടയിലേക്ക് കടന്നുചെന്ന് കേരളത്തിലെ ജനലക്ഷങ്ങുടെ കഷ്ടപ്പാടുള്‍ വിവരിച്ച് തങ്ങളാല്‍ കഴിയുന്നത്ര സംഭാവനകള്‍ സമാഹരിക്കുവാണ് കുട്ടികള്‍ ആഗ്രഹിക്കുന്നത്. കൂരുന്നുകളുടെ ഈ ഏളിയ സംരംഭം ഒരു വന്‍ വിജയമാക്കുവാനും വലിയ തുക സമാഹരിക്കുവാനും സഹകരിക്കുവാന്‍ എല്ലാ നല്ലവരായ മെല്‍ബണ്‍ മലയാളികളോടും സെന്റ്റ് പീറ്റേര്‍സ് ക്‌നാനായ ചര്‍ച്ച് മെല്‍ബണിലെ യുവാക്കളും/കുട്ടികളും അഭ്യര്‍ത്ഥിക്കുന്നു.

 

വാര്‍ത്ത : എബി പൊയ്ക്കാട്ടില്‍

Share this news

Leave a Reply

%d bloggers like this: