മെല്‍ബണ്‍ ഷേപ്പാര്‍ട്ടന്‍ മലയാളീ അസോസിയേഷന്‍ (shema) ഓണാഘോഷം നടത്തി .

മെല്‍ബണ്‍: ഷേപ്പാര്‍ട്ടന്‍ മലയാളീ അസോസിയേഷന്‍ (shema) ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 9, ശനിയാഴ്ച സെന്റ് അഗസ്റ്റിന്‍ പള്ളി ഹാളില്‍ നടത്തപ്പെട്ടു. വിവിധ തരം മത്സരങ്ങള്‍, ഓണക്കഥ, ഓണപ്പാട്ട്, തിരുവാതിര കളി, ചെണ്ടമേളം, വടംവലി എന്നിവ നടത്തപ്പെട്ടു. മനോഹരമായ ഓണപ്പൂക്കളം ഉണ്ടായിരുന്നു. മാവേലിയായി വേഷമിട്ട അനീഷ് അത് മികവുറ്റതാക്കി. ഓണത്തോടനുബന്ധിച്ചു ബാഡ്മിന്റണ്‍ ടൂര്‍ണമെന്റും ഉണ്ടായിരുന്നു. സമ്മാന വിതരണവും ഉണ്ടായിരുന്നു. വിഭവ സമൃദ്ധമായ ഓണ സദ്യയോട് കൂടി ഓണാഘോഷ പരിപാടികള്‍ സമാപിച്ചു. പരിപാടികള്‍ക്ക് സ്മിജോ, ജിജോയ്, കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

വാര്‍!ത്ത : എബി പൊയ്ക്കാട്ടില്‍

Share this news

Leave a Reply

%d bloggers like this: