‘ മെല്‍ബണ്‍ കാരുണ്യ നിധി ‘ഉത്ഘാടനം C K .രാജേന്ദ്രന്‍ Ex M L A .

മെല്‍ബണ്‍ : ജാതി മത രാഷ്ട്രീയത്തിനപ്പുറം പിറന്ന നാട്ടിലെ ദുരിതം അനുഭവിക്കുന്ന സഹോദരങ്ങളോട് ഐക്യപ്പെടുന്ന വിപുലമായ ഒരു പദ്ധതിയാണ് മെല്‍ബണ്‍ ഇടതുപക്ഷ മതേതര കൂട്ടാഴ്മ .രൂപം നല്‍കിയ ‘ മെല്‍ബണ്‍ കാരുണ്യ നിധി ‘ . വിവിധതരം രോഗങ്ങളില്‍ കഷ്ട്ടപെടുന്നവര്‍ , അനാഥരും അഗതികളുമായ ഹതഭാഗ്യര്‍ , ഒരു നേരത്തെ ആഹാരത്തിനു പോലും തെരുവുകളില്‍ അലയുന്നവര്‍ , പഠിക്കാന്‍ കഴിവുണ്ടായിട്ടും ദാരിദ്ര്യം കൊണ്ട് പഠിക്കാന്‍ കഴിയാത്തവര്‍ അങ്ങനെയുള്ള വലിയൊരു ജനവിഭാഗത്തില്‍ നിന്നും ചെറിയൊരു വിഭാഗത്തെ കണ്ടെത്തി കഴിയുന്നത്ര സഹായം നല്‍കാനുള്ള പ്രവര്‍ത്തനത്തിനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത് . ..

നിലവില്‍ 25 ഓളം കുടുംബങ്ങള്‍ അംഗങ്ങളായിട്ടുള്ള ഞങ്ങളുടെ കൂട്ടാഴ്മ വരുമാനത്തിലെ ഒരു നിശ്ചിത തുക പ്രതിമാസം ഇതിലേക്ക് മാറ്റിവയ്ക്കുന്നു . കൂടാതെ ഈ പ്രവര്‍ത്തനങ്ങളോട് സഹകരിക്കുന്ന മലയാളികളില്‍ നിന്നും അവരാല്‍ കഴിയുന്ന സഹായങ്ങള്‍ക്കൂടി സമാഹരിച്ചു കൊണ്ടാണ് ഒരു വര്‍ഷത്തില്‍ ‘ പത്തു ലക്ഷം ‘ രൂപയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുള്ളത് . പദ്ധതിയുടെ ഉത്ഘാടനം ഫെബ്രുവരി 26 നു ലാലൂര്‍ കായല്‍ റസ്റ്റാറന്റില്‍ വച്ച് നടത്തുകയാണ് . മുന്‍ എം എല്‍ എ യും ,പാലക്കാട് സി പി എം ജില്ലാ സെക്രട്ടറിയുമായ സി കെ രാജേന്ദ്രന്‍ നിര്‍വ്വഹിക്കുന്നു . .ഓസ്‌ട്രേലിയന്‍ മലയാളികളുടെ സാന്നിദ്ധ്യവും കഴിയുന്ന സഹായവും നല്‍കി സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു .

തിരുവല്ലം ഭാസി ( പ്രസിഡണ്ട് ) 0415906017
പ്രതീഷ് മാര്‍ട്ടിന്‍ ( ജനറല്‍ സെക്രട്ടറി ) 0431135452
ദിലീപ് രാജേന്ദ്രന്‍ ( ജനറല്‍ സെക്രട്ടറി ) 0405395494

വാര്‍ത്ത : എബി പൊയ്ക്കാട്ടില്‍

Share this news

Leave a Reply

%d bloggers like this: