മെല്‍ബണില്‍ യാക്കോബായ സഭയുടെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നടത്തി.

മെല്‍ബണ്‍: മെല്‍ബണിലെ എല്ലാ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്ള്‍സ് പള്ളികളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ Mitcham Badminton Centre-ല്‍ വെച്ചു 2017-ലെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വിജയകരമായി നടത്തപ്പെട്ടു. റെവ. എല്‍ദോ വര്‍ക്കി വലിയപറമ്പില്‍ അച്ചന്‍ ഉത്ഘാടനം ചെയ്ത മത്സരങ്ങള്‍ പ്രാര്‍ത്ഥനയോട് കൂടി ആരംഭിച്ചു. അതി വാശിയേറിയ മത്സരങ്ങളില്‍ പുരുഷന്മാരുടെ ഡബിള്‍സ് വിഭാഗത്തില്‍ ബിജു ചെറിയാന്‍ & ബൈജു ജേക്കബ്, എല്‍ദോ വര്‍ഗീസ് & ആല്‍വിന്‍ മാത്യൂസ് എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ എത്തി. പുരുഷ സിംഗിള്‍സില്‍ അരുണ്‍ ജോണ്‍, വനിതകളുടെ ഡബിള്‍സില്‍ മെര്‍ലിന്‍ ജോളി& എയ്യ്ഞ്ജല്‍ രാജു എന്നിവര്‍ ഒന്നാമതെത്തി.

ഓസ്ടേലിയന്‍ ഗവണ്മെന്റിന്റെ വിക്ടോറിയന്‍ സ്റ്റേറ്റ് ബാഡ്മിന്റണ്‍ വിഭാഗമായ #BadmintonVictoria ആയിരുന്നു ടൂര്‍ണമെന്റിന്റെ സ്‌പോണ്‍സേര്‍സ്. വിജയകരമായി പര്യവസാനിച്ച ടൂര്‍ണമെന്റിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും സംഘാടകര്‍ അഭിനന്ദിക്കുകയും വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഭംഗിയായി ടൂര്‍ണമെന്റ് നടത്താനും തീരുമാനമായി.

 

എബി പൊയ്ക്കാട്ടില്‍

 

Share this news

Leave a Reply

%d bloggers like this: