മെല്‍ബണില്‍ മാരത്തോണ്‍ ഓണാഘോഷങ്ങള്‍ക്ക് FOB യിലൂടെ തുടക്കം

മെല്‍ബണ്‍: ഒന്നിലധികം മാസം നീളുന്ന മാരത്തോണ്‍ ഓണാഘോഷങ്ങളുടെ പാച്ചില്‍ മെല്‍ബണില്‍ തുടക്കമിട്ടു.ഫ്രണ്ട്‌സ് ഓഫ് ബാഡ്മിന്റണ്‍ (FOB )സംഘടിപ്പിച്ച ഈ വര്‍ഷത്തെ ആദ്യത്തെ ഓണാഘോഷം മെല്‍ബണ്‍ എപ്പിംഗില്‍ 19/ 8/ 2017 നു വിവിധ കളികള്‍ കൊണ്ടും നാനാ മത വിഭാഘങ്ങളുടെ പങ്കാളിത്തം കൊണ്ടും വര്‍ണാഭമായി. Fr. Martin നിലവിളക്കു കൊളുത്തി ഉത്ഘാടനം ചെയ്ത ആഘോഷങ്ങള്‍ വിവിധ കലാ കായിക മത്സരങ്ങളോടും വിഭവ സമൃദ്ധമായ സദ്യയോടും കൂടി പര്യവസാനിച്ചു . കുട്ടികളുടെയും സ്ത്രീകളുടെയും പുരുഷമാരുടെയും വടം വലി മത്സരങ്ങള്‍ എല്ലാവരെയും ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിച്ചു. അടുത്ത വര്‍ഷം ഇതിലും വിപുലമായ രീതിയില്‍ ഓണം നടത്താനും ആഘോഷക്കമ്മിറ്റി തീരുമാനമെടുത്തു.
വാ!ര്‍ത്ത : എബി പൊയ്ക്കാട്ടില്‍

Share this news

Leave a Reply

%d bloggers like this: