മെല്‍ബണില്‍ കത്തി ആക്രമണം ചെറുക്കാന്‍ പോലീസിനെ സഹായിച്ചു; താരങ്ങളായി മൈക്കിളും ‘ട്രോളി’യും

മെല്‍ബണ്‍: ഷോപ്പിംഗ് ട്രോളി ഉപയോഗിച്ച് പോലീസുകാര്‍ക്കെതിരായ ആക്രമണത്തെ ചെറുത്ത ട്രോളിമാനെത്തേടി അഭിനന്ദനപ്രവാഹവും സമ്മാനവാഗ്ദാനങ്ങളും എത്തിയ വാര്‍ത്ത ഓസ്ട്രേലിയയില്‍ തരംഗമാകുന്നു. മെക്കിള്‍ റോജര്‍ എന്ന ഭവനരഹിതനാണ് കഥയിലെ നായകനായി ഓസ്ട്രേലിയന്‍ ജനതയുടെ സ്നേഹം പിടിച്ചെടുത്തത്.

ഹസ്സന്‍ ഖാലിദ് ഷെയിര്‍ അലി എന്നയാളാണ് സെന്‍ട്രല്‍ മെല്‍ബണിലെ തെരുവില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്.വെള്ളിയാഴ്ച്ചയായിരുന്നു സംഭവം. ഒരാളെ കുത്തിക്കാലപ്പെടുത്തിയ ശേഷം തന്നെ പിടികൂടാന്‍ വന്ന പോലീസുകാര്‍ക്കെതിരെയും ഇയാള്‍ അക്രമം അഴിച്ചുവിട്ടു. ചെറുത്തുനില്‍ക്കാന്‍ പോലീസുകാര്‍ വളരെയധികം പ്രയാസപ്പെട്ടു. അപ്പോഴാണ് കണ്ടുനിന്ന മെക്കിള്‍ റോജര്‍ ഷോപ്പിംഗ് ട്രോളി ഉപയോഗിച്ച് അക്രമിയെ നേരിടാന്‍ എത്തിയത്. വളരെനേരം ചെറുത്തുനിന്ന ഇയാളുടെ സമയോചിത ഇടപെടലാണ് പോലീസുകാരുടെ ജീവന്‍ രക്ഷിച്ചത്. സംഭവം കണ്ടുനിന്ന ആരോ വീഡിയോ പകര്‍ത്തി സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ മൈക്കിള്‍ റോജറും ട്രാളിയും താരങ്ങളായി.

വീഡിയോ വൈറലായതോടെ ഒന്നര ലക്ഷത്തിലധികം ഓസ്ട്രേലിയന്‍ പൗണ്ടാണ് ഇതുവരെ റോജറിന് സമ്മാനമായി ലഭിച്ചിരിക്കുന്നത്. ഞാന്‍ പേടിച്ചിരുന്നു, ശരിക്കും ഞാന്‍ പേടിച്ചിരുന്നു എന്നാണ് സംഭവത്തെപ്പറ്റി മൈക്കിള്‍ മാധ്യമങ്ങളോട് പറഞ്ഞത്.

ഇങ്ങനെയൊക്കെയാണെങ്കിലും താന്‍ മഹത്തായ ഒരു കാര്യം ചെയ്തിരിക്കുന്നു എന്ന ഭാവമൊന്നും മൈക്കിളിന് ഇല്ല. ഞാന്‍ ഒരു ഹീറോ ഒന്നുമല്ല, പോലീസുകാരെ രക്ഷിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട് എന്ന് പറഞ്ഞ് വിനയാന്വിതനാകുന്നു മൈക്കിള്‍ റോജര്‍.

Share this news

Leave a Reply

%d bloggers like this: