മെഡിക്കല്‍ ഡിവൈസെസ് കമ്പനിയില്‍ 200 തൊഴിലവസരങ്ങള്‍

ഡബ്ലിന്‍: ലെയ്ട്രിമിലെ മെഡിക്കല്‍ ഡിവൈസെസ് കമ്പനിയില്‍ 200 തൊഴിലവസരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിസ്റ്റാമെഡിലാണ് അവസരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കമ്പനിക്ക് വേണ്ടി 10 മില്യണ്‍ യൂറോ നിക്ഷേപം നടത്തുന്നതിന്റെ ഭാഗമായാണ് ഒഴിവുകള്‍ എന്നാണ് റിപ്പോര്‍ട്ട്. അയര്‍ലണ്ടിലെ 300 ല്‍ അധികം ആള്‍ക്കാര്‍ ഉള്‍പ്പെടെ 500 ല്‍ അധികം പേരാണ് ഇപ്പോള്‍ കമ്പനിയില്‍ ജോലി ചെയ്യുന്നത്.

എഞ്ചിനീയറിങ്, പ്രൊഡക്ഷന്‍ റോള്‍ എന്നീ മേഖലകളിലേക്കാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിസ്റ്റാമെഡ് പുതുതായി റിസേര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് സൊസൈറ്റി ആരംഭിക്കാനിരിക്കുകയാണ്. തൊഴില്‍ മന്ത്രിയാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ഇന്നാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. പ്രസ്താവനയിലൂടെയാണ് കമ്പനി അധികൃതര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പുതിയ നിയമനത്തിന്റെ ഭാഗമായി 37 പേരെ ഇതിനോടകം തന്നെ നിയമിച്ച് കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. 1999 ല്‍ സ്ഥാപിച്ച കമ്പനിക്ക് രണ്ട് മെഡിക്കല്‍ പ്ലാന്റുകളാണുള്ളത്.

-sk-

Share this news

Leave a Reply

%d bloggers like this: