മെക്‌സിക്കന്‍ അതിര്‍ത്തി മതില്‍ നിര്‍മ്മിക്കാന്‍ ധാരണയായി; യുഎസ് ഭരണ സ്തംഭനം ഇനി ഉണ്ടാവില്ല

യുഎസില്‍ വീണ്ടും ഒരു ട്രഷറി സ്തംഭനം ഉണ്ടാവുന്നത് ഒഴിവാക്കുന്ന കാര്യത്തില്‍ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കുകളുമായി ധാരണയിലെത്തി. മതില്‍ നിര്‍മാണത്തിനായി 137 കോടി ഡോളര്‍ വകയിരുത്തുമെന്നാണു റിപ്പോര്‍ട്ട്. മെക്സിക്കന്‍ മതില്‍ നിര്‍മാണത്തിന് ഫണ്ട് അനുവദിക്കാന്‍ ഡെമോക്രാറ്റ് ഭൂരിപക്ഷ ജനപ്രതിനിധി സഭ വിസമ്മതിച്ചതിനെത്തുടര്‍ന്ന് 35 ദിവസം ഭരണസ്തംഭനമുണ്ടായിരുന്നു. എട്ടുലക്ഷത്തോളം ഫെഡറല്‍ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങി. പിന്നീട് ഇടക്കാല ധനവിനിയോഗ ബില്‍ പാസാക്കി ഈ മാസം 15 വരെയുള്ള ട്രഷറി ഇടപാടുകള്‍ സുഗമമാക്കി.

പതിനഞ്ചിനുശേഷം വീണ്ടും ട്രഷറി സ്തംഭനം ഉണ്ടാവാതിരിക്കാന്‍ പുതിയ പ്രമേയം കൊണ്ടുവരുന്ന കാര്യത്തില്‍ ഇരു പാര്‍ട്ടികളും ധാരണയിലെത്തിയെന്ന് സെനറ്റര്‍ റിച്ചാര്‍ഡ് ഷെല്‍ബി റിപ്പോര്‍ട്ടര്‍മാരോടു പറഞ്ഞു. മതില്‍നിര്‍മാണത്തിനായി 137 കോടി ഡോളര്‍ വകയിരുത്തുമെന്നാണു റിപ്പോര്‍ട്ട്. ട്രംപ് ആവശ്യപ്പെട്ട 570 കോടി ഡോളറിനേക്കാള്‍ വളരെ കുറവാണ് ഈ തുക. അതേ സമയം കോണ്‍ക്രീറ്റ് മതില്‍ നിര്‍മ്മിക്കണം എന്ന നിര്‍ദ്ദേശം സംബന്ധിച്ച് കരാറില്‍ സൂചനയൊന്നുമില്ല. ഈ കരാര്‍ പ്രാബല്യത്തില്‍ വരണമെങ്കില്‍ കോണ്‍ഗ്രസ് അംഗീകരിക്കുകയും പ്രസിഡന്റ് ഒപ്പുവെക്കുകയും വേണം. കരാറിനുശേഷം സംസാരിച്ച ട്രമ്പ് തന്റെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും നടപ്പായോ എന്നതു സംബന്ധിച്ച് പ്രതികരിച്ചില്ല. എന്തുതന്നെയായാലും ഒടുവില്‍ നമ്മള്‍ അതിര്‍ത്തിയില്‍ മതില്‍ പണിയാന്‍ പോകുന്നു എന്നാണ് പ്രസിഡന്റ് പറഞ്ഞത്.

പ്രതിനിധി സഭയില്‍ ഭൂരിപക്ഷമുള്ള ഡെമോക്രാറ്റുകളുടെ എതിര്‍പ്പിനെതുടര്‍ന്നാണ് മതില്‍ നിര്‍മാണ തീരുമാനതത്ില്‍ തട്ടി നേരത്തെ രാഷ്ട്രം രണ്ടാഴ്ചയോളം ഭരണ സ്തംഭനത്തിലേക്ക് നീങ്ങിയത്. തെരഞ്ഞെടുപ്പ് വാഗ്ദാനമായി ട്രമ്പ് പ്രഖ്യാപിച്ച യുഎസ് മെക്സിക്കന്‍ അതിര്‍ത്തിയിലെ മതില്‍ നിര്‍മാണത്തിന് 5.7 കോടി ഡോളര്‍ അനുവദിക്കണം എന്നതായിരുന്നു ഭരണകക്ഷിയുടെ ആവശ്യം. ഭരണ സ്തംഭനം ഒഴിവാക്കാന്‍ പിന്നീട് നടത്തിയ മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഭാഗികമായി തുക അനുവദിക്കാന്‍ ഡെമോക്രാറ്റുകള്‍ തയ്യാറായത്. ഇതോടെ രാജ്യം നേരിടുമെന്ന് ആശങ്കപ്പെട്ട ഭരണ സ്തംഭനം ഒഴിവായി.

നിര്‍ദിഷ്ട പ്രമേയത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇരു സഭകളും ബില്‍ പാസാക്കുകയും ട്രംപ് അംഗീകരിക്കുകയും ചെയ്താല്‍ വീണ്ടും ഒരു ട്രഷറി സ്തംഭനം ഉണ്ടാവാതെ നോക്കാനാവും. ഇപ്പോഴത്തെ ധാരണ പ്രകാരം യുഎസ്-മെക്സിക്കോ അതിര്‍ത്തിയിലെ റിയോ ഗ്രാന്‍ഡ് വാലി മേഖലയില്‍ 55 മൈല്‍ നീളത്തില്‍ പുതുതായി വേലി നിര്‍മിക്കാനുള്ള തുകയാണ് അനുവദിക്കുക.

https://twitter.com/realDonaldTrump/status/1095523879689293825
Share this news

Leave a Reply

%d bloggers like this: