മൃതസഞ്ജീവനി വീണ്ടും ചരിത്രമെഴുതി…അവയവവുമായി പുറപ്പെട്ട സംഘം സുരക്ഷിതമായി ചെന്നൈയിലെ ഫോര്‍ട്ടീസ് ആശുപത്രിയിലെത്തി

കൊച്ചി: അവയവദാനത്തീലൂടെ മൃതസഞ്ജീവനി വീണ്ടും ചരിത്രമെഴുതി. കൊച്ചിയില്‍നിന്നും അവയവവുമായി പുറപ്പെട്ട സംഘം സുരക്ഷിതമായി ചെന്നൈയിലെ ഫോര്‍ട്ടീസ് ആശുപത്രിയിലെത്തി. വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച കായംകുളം സ്വദേശി എച്ച്. പ്രണവിന്റെ(19) അവയവങ്ങളാണ് കുടുംബം ദാനം ചെയ്തത്.

പദ്ധതിയുടെ ഭാഗമായി ആദ്യമായാണ് സംസ്ഥാനത്തിന് പുറത്തേയ്ക്ക് അവയവ ദാനം നടന്നത്. ഫോര്‍ട്ടിസ് ആശുപത്രിയുടെ സ്വകാര്യ ജെറ്റില്‍ യുവാവിന്റെ ഹൃദയവും ശ്വാസകോശവും ചെന്നൈയിലെ രോഗിക്കായി അതിര്‍ത്തി കടന്നു.

പ്രണവിന്റെ അവയവങ്ങള്‍ക്കൊണ്ട് അഞ്ചുപേര്‍ക്കാവും പുതുജീവന്‍ ലഭിക്കുക. യുവാവിന്റെ കരള്‍ ലേക്‌ഷോറില്‍ തന്നെയുള്ള രോഗിക്ക് നല്‍കും. ഒരു കിഡ്‌നി അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്കും രണ്ടാമത്തേത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ രോഗിക്കും നല്‍കും.

കായംകുളത്തിന് അടുത്ത് മുതുകുളത്ത് ഞായറാഴ്ച വൈകിട്ട് നടന്ന അപകടത്തിലാണ് പ്രണവിന് ഗുരുതരമായി പരിക്കേറ്റത്. ആദ്യം ഹരിപ്പാട് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജിലേക്കും മാറ്റിയെങ്കിലും ഗുരുതരാവസ്ഥ കണക്കിലെടുത്ത് കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് പ്രണവ്.

Share this news

Leave a Reply

%d bloggers like this: