മൂന്ന് മുഖങ്ങളുമായി വൈദ്യശാസ്ത്രലോകത്തെ അമ്പരപ്പിച്ച് ജെറോം ഹമോണ്‍

ജെറോം ഹമോണ്‍, ഒരു ജന്മത്തില്‍ തന്നെ മൂന്ന് മുഖങ്ങളുമായി ജീവിച്ച മനുഷ്യന്‍. ജെറോം ഹമോണ്‍ എന്ന പാരീസ് സ്വദേശിയെ ഇങ്ങനെയാണ് വൈദ്യശാസ്ത്രം വിശേഷിപ്പിക്കുന്നത്. ജനിച്ചപ്പോള്‍ എല്ലാവരെയും പോലെ ജെറോമിനുമുണ്ടായിരുന്നു മുഖം. ന്യൂറോഫൈബ്രോമറ്റോസിസ് ടൈപ്പ് വണ്‍ എന്ന ജനിതക രോഗം ആ മുഖം ‘നഷ്ടപ്പെടുത്തി.’ മുഖം മുഴകള്‍ നിറഞ്ഞ് വികൃതമായി. അനുബന്ധമായി ആരോഗ്യപ്രശ്നങ്ങളുമുണ്ടായി. അങ്ങനെയാണ് ആദ്യ മുഖം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത്; 2010-ല്‍. അതുവിജയമായിരുന്നു. അക്കൊല്ലം കഴിച്ച ജലദോഷത്തിനുള്ള മരുന്ന് ദോഷം ചെയ്തു. ‘പുതിയ’ മുഖത്തെ ശരീരം തിരസ്‌കരിച്ചു. 2016-ല്‍ ഇതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി.

രക്തമെത്താതെ മുഖത്തെ കോശങ്ങളെല്ലാം മൃതമായി. കഴിഞ്ഞവര്‍ഷം ജെറോം വീണ്ടും ആസ്?പത്രിയിലെത്തി. നവംബറില്‍ ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ ‘നിര്‍ജീവ മുഖം’ നീക്കംചെയ്തു. പാരീസിലെ ജോര്‍ജസ് പോപിദൗ യൂറോപ്യന്‍ ഹോസ്?പിറ്റലിലെ ലോറന്റ് ലന്റിയേറിയും സംഘവും മറ്റൊരു മുഖം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചു. കണ്ണീര്‍ ഗ്രന്ഥികളും കണ്ണിമകളുമുള്‍പ്പെടെ മാറ്റിവെച്ച് ആദ്യ പൂര്‍ണ മുഖംമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയ ആളാണ് പ്ലാസ്റ്റിക് സര്‍ജറി വിദഗ്ധനായ ലന്റിയേറി.

ജെറോമിന് മുഖം ദാനംചെയ്യാന്‍ പറ്റിയ ആളെ ഉടന്‍ ലഭിച്ചില്ല. അങ്ങനെ രണ്ടുമാസം അദ്ദേഹം മുഖമില്ലാതെ ആസ്?പത്രിയില്‍ കഴിഞ്ഞു. ആ കഠിനകാലം അധികം നീണ്ടില്ല്ല. പാരീസിന് നൂറുകണക്കിന് കിലോമീറ്റര്‍ അകലെ നിന്ന് ‘മുഖദാതാവി’നെ കിട്ടി. അപകടത്തില്‍ മരിച്ച ഇരുപത്തിരണ്ടുകാരന്‍. ജനുവരിയിലെ ഒരു ഞായറാഴ്ചയാണ് ലന്റിനേറി ഈ വാര്‍ത്തയറിഞ്ഞത്. ശസ്ത്രക്രിയയ്ക്കുള്ള വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങി. തിങ്കളാഴ്ചയായപ്പോള്‍ ദാതാവിന്റെ മുഖം റോഡുമാര്‍ഗം ജോര്‍ജസ്-പോംപിദൗ ആസ്?പത്രിയിലെത്തിച്ചു. അടുത്തദിവസം രാവിലെ, ജനുവരി 16-ന്, ജെറോമിന്റെ മുഖത്തുനോക്കിയ ഡോക്ടര്‍മാരില്‍ പ്രതീക്ഷ നിറഞ്ഞു. മുഖത്തെ സ്വീകരിക്കാന്‍ ശരീരം തയ്യാറായതിന്റെ സൂചനകള്‍ അവര്‍ കണ്ടു. അങ്ങനെ ലോകത്ത് രണ്ടു പ്രാവശ്യം മുഖം മാറ്റിവെച്ചയാളായി ജെറോം.

പുതിയ മുഖത്തെ ശരീരം തിരസ്‌കരിക്കാതിരിക്കാനുള്ള പ്രത്യേക ചികിത്സകള്‍ മൂന്നുമാസമായി നടത്തുന്നുണ്ടായിരുന്നു ഡോക്ടര്‍മാര്‍. ജെറോം സന്തുഷ്ടനാണ്. ഇരുപത്തിരണ്ടുകാരന്റെ മുഖം കിട്ടിയതോടെ തന്റെ പ്രായവും ഇരുപത്തിരണ്ടായെന്ന് തമാശപറയുന്നു അദ്ദേഹം. മൂന്നാമത്തെ മുഖവുമായി മറ്റുള്ളവരുടെ മുന്നിലേക്കെത്താനുള്ള തയ്യാറെടുപ്പിലാണ് ജെറോം. മാറ്റിവെച്ച രണ്ടാമത്തെ മുഖത്തോട് ഇണങ്ങിവരുന്നതായും താന്‍ പതിയെ പുതിയമുഖത്തെ ഇഷ്ടപ്പെട്ടു തുടങ്ങിയതായും ജെറോം അറിയിച്ചു. ആശുപത്രിയില്‍ തന്നെയാണ് ജെറോം ഇപ്പോഴുമുള്ളത്. അപാര മനോധൈര്യമുള്ള ജെറോം ഈ പ്രതിസന്ധിയേയും അതിജീവിക്കുമെന്നാണ് ആശുപത്രി ജീവനക്കാര്‍ ഒന്നടങ്കം പറയുന്നത്.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: