മൂന്ന് നഗരങ്ങള്‍ക്ക് ഇനിമുതല്‍ നേരിട്ട് മേയറെ തെരഞ്ഞെടുക്കാം

കോര്‍ക്ക്: അയര്‍ലണ്ടിലെ മൂന്ന് നഗരങ്ങള്‍ക്ക് ഇനിമുതല്‍ മേയറെ നേരിട്ട് തെരഞ്ഞെടുക്കാന്‍ അവസരം. കോര്‍ക്ക്, ലീമെറിക്, വാട്ടര്‍ഫോര്‍ഡ് നഗരങ്ങളിലെ മേയര്‍ നിയമനം നേരിട്ട് നടത്താന്‍ മന്ത്രിസഭാ തത്വത്തില്‍ അംഗീകാരം നല്‍കി. നേരിട്ട് തെരെഞ്ഞെടുക്കുന്നതോടൊപ്പം മേയര്‍ക്ക് അധികാരങ്ങളും കൂടും.

ഒരു ജൂനിയര്‍ മിനിസ്റ്ററിന്റെ ശമ്പള സ്‌കെയിലിന് തുല്യമായ ശമ്പളം നേരിട്ട് തെരഞ്ഞെടുക്കുന്ന മേയര്‍മാര്‍ക്കും ലഭിക്കും. ഏകദേശം ഒരു ലക്ഷം യുറോക്ക് അടുത്തായിരിക്കും ഇവരുടെ ശമ്പള സ്‌കെയില്‍. ഇവര്‍ക്ക് പ്രാദേശിക അധികാര പരിധിയും കൂടും. വികസനവുമായി ബന്ധപ്പെട്ട് ഏതൊരു കാര്യത്തിലും നടപടിയെക്കാനും അധികാരം ലഭിക്കും.

ജനങ്ങള്‍ നേരിട്ട് തെരെഞ്ഞെടുക്കുന്നവര്‍ ആയതിനാല്‍ ലോക്കല്‍ അതോറിറ്റിയുടെ ബന്ധപ്പെട്ട എല്ലാ നടപടികള്‍ക്കും അവസാന വാക്ക് മേയറുടേതായിരിക്കും. മേയര്‍ തെരെഞ്ഞെടുപ്പ് മത്സരത്തിന് എത്തുന്നവര്‍ നിശ്ചിതകാലം മത്സരിക്കാനിറങ്ങുന്ന നഗരത്തില്‍ സ്ഥിരതാമസമുള്ളവര്‍ ആയിരിക്കണം. പ്രാദേശിക വികസനത്തിന് മുന്‍പ് ശ്രദ്ധ ചെലുത്തിയിട്ടുള്ള പ്രതിനിധികള്‍ക്ക് കൂടുതല്‍ ഊന്നല്‍ കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് നേരിട്ടുള്ള തെരെഞ്ഞെടുപ്പ് രീതിക്ക് തുടക്കമിടുന്നത്. അയര്‍ലണ്ടിലെ മറ്റ് നഗരങ്ങളിലും നേരിട്ടുള്ള മേയര്‍ നിയമനം സര്‍ക്കാര്‍ പരിഗണനയിലാണ്.

ഡികെ

Share this news

Leave a Reply

%d bloggers like this: