മൂന്നുമാസം മുമ്പ് നടന്ന കൊലപാതകശ്രമത്തിന്റെ ചുരുള്‍ തേടി പൊലീസ്; പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് അഭ്യര്‍ത്ഥന

ഡബ്ലിന്‍: വടക്കന്‍ അയര്‍ലന്‍ഡില്‍ മൂന്ന് മാസം മുമ്പ് 40 കാരന് നേരെയുണ്ടായ കൊലപാതക ശ്രമത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചു. 2015 നവംബര്‍ 19ന് പടിഞ്ഞാറന്‍ ബെല്‍ഫാസ്റ്റിലെ റോസ്‌നറീന്‍ അവന്യുവിലാണ് 40 കാരനായ ഒരാള്‍ക്ക് തലയ്ക്ക് വെടിയേറ്റത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇയാള്‍ ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല.

നവംബര്‍ 19 ന് രാവിലെ 8.30നായിരുന്നു സംഭവം. ഭാര്യക്കൊപ്പം കാറില്‍ ഇരിക്കുമ്പോഴാണ് ഇയാള്‍ക്ക് തലയ്ക്ക് വെടിയേറ്റത്. സംഭവത്തിന് പിന്നില്‍ രണ്ടു പേരാണെന്നാണ് പൊലീസ് കരുതുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 18 വയസും 50 വയസുമുള്ള രണ്ട് പേരെ ഇതിനോടകം അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. കുട്ടികള്‍ സ്‌കൂളിലേക്കും ആളുകള്‍ ജോലിക്കും പോകുന്ന ഏറെ തിരക്കുള്ള സമയത്താണ് സംഭവം നടന്നത് എന്നതും കേസിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.

വടക്കന്‍ അയര്‍ലന്‍ഡിലുള്ള ആര്‍ക്കെങ്കിലും സംഭവത്തെ കുറിച്ച് എന്തെങ്കിലും അറിയാമെങ്കില്‍ മുസ്‌ഗ്രേവ് പൊലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥരുമായി 101 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു. അല്ലെങ്കില്‍ 0800 555 111 എന്ന നമ്പറില്‍ ഇന്‍ഡിപെന്‍ഡന്റ് ചാരിറ്റി ക്രൈംസ്റ്റോപേഴ്‌സുമായി ബന്ധപ്പെടാമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: