മൂന്നാര്‍ സമരത്തിനിടെ സ്ത്രീത്തൊഴിലാളി ആത്മഹത്യക്ക് ശ്രമിച്ചു

മൂന്നാര്‍: മൂന്നാര്‍ സമരത്തിനിടെ സ്ത്രീത്തൊഴിലാളി ആത്മഹത്യക്ക് ശ്രമിച്ചു. സൗത്ത് ലക്ഷ്മി എസ്‌റ്റേറ്റിലാണ് ആത്മഹത്യാശ്രമം. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ച സ്ത്രീയെ മറ്റുള്ളവര്‍ തടഞ്ഞു .

പി.എല്‍.സി ചര്‍ച്ച പരാജയപ്പെട്ടതിനെതുടര്‍ന്ന് മൂന്നാറില്‍ ഐക്യ ട്രേഡ് യൂണിയനും പൊമ്പളൈ ഒരുമൈയും സമരം ശക്തമാക്കിയിരുന്നു. റോഡ് ഉപരോധം പ്രഖ്യാപിച്ചിരുന്നു.  ചട്ടമൂന്നാര്‍, വാഗുവര, തലയാര്‍, നയമക്കാട്, പെരിയവര, എല്ലപ്പെട്ടി, മാട്ടുപ്പെട്ടി, ഗ്രഹാംസ് ലാന്‍ഡ്, ഹെഡ്വര്‍ക്‌സ്, സിഗ്‌നല്‍ പോയിന്റ്, പഴയമൂന്നാര്‍, ലാക്കാട്, പെരിയകനാല്‍, സൂര്യനെല്ലി, കന്നിമല എന്നിവിടങ്ങളിലാണ് ഐക്യ ട്രേഡ് യൂണിയന്‍ വഴി തടയുന്നത്.

മൂന്നാര്‍ വിഷയത്തില്‍ ചൊവ്വാഴ്ച വീണ്ടും ചര്‍ച്ച നടത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ട്രേഡ് യൂണിയനുകളുമായാണ് ചര്‍ച്ച. വിവിധ ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ദിവസക്കൂലിക്കാര്യത്തില്‍ ഉടമകളും തൊഴിലാളികളും വിട്ടുവീഴ്ചയില്ലാത്ത നിലപാടു സ്വീകരിക്കുന്നതാണ് ലേബര്‍ കമ്മിറ്റി യോഗം നിരന്തരം പരാജയപ്പെടുന്നതിനു കാരണമെന്നാണ് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ പറയുന്നത്.

Share this news

Leave a Reply

%d bloggers like this: