മൂന്നാര്‍ ചര്‍ച്ച പരാജയം: സമരം ശക്തമാക്കി തോട്ടം തൊഴിലാളികള്‍

 

മൂന്നാര്‍: മൂന്നാറിലെ തൊഴില്‍ പ്രശ്‌നം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് പെങ്കള്‍ ഒട്രുമെയും ഐക്യ ട്രേഡ് യൂണിയനും റോഡ് ഉപരോധം ആരംഭിച്ചു.ചട്ടമൂന്നാര്‍, വാഗുവര, തലയാര്‍, നയമക്കാട്, പെരിയവര, എല്ലപ്പെട്ടി, മാട്ടുപ്പെട്ടി, ഗ്രഹാംസ് ലാന്‍ഡ്, ഹെഡ്വര്‍ക്‌സ്, സിഗ്‌നല്‍ പോയിന്റ്, പഴയമൂന്നാര്‍, ലാക്കാട്, പെരിയകനാല്‍, സൂര്യനെല്ലി, കന്നിമല എന്നിവിടങ്ങളിലാണ് ഐക്യ ട്രേഡ് യൂണിയന്‍ വഴി തടയുന്നത്.

മൂന്നാര്‍ വിഷയത്തില്‍ ചൊവ്വാഴ്ച വീണ്ടും ചര്‍ച്ച നടത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ട്രേഡ് യൂണിയനുകളുമായാണ് ചര്‍ച്ച. വിവിധ ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ദിവസക്കൂലിക്കാര്യത്തില്‍ ഉടമകളും തൊഴിലാളികളും വിട്ടുവീഴ്ചയില്ലാത്ത നിലപാടു സ്വീകരിക്കുന്നതാണ് ലേബര്‍ കമ്മിറ്റി യോഗം നിരന്തരം പരാജയപ്പെടുന്നതിനു കാരണമെന്നാണ് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ പറയുന്നത്.

ഒക്ടോബര്‍ 12 തിങ്കളാഴ്ച്ച മുതല്‍ സെക്രട്ടറിയേറ്റിനു മുമ്പില്‍ അനിശ്ചിത കാല സത്യാഗ്രഹം ആരംഭിക്കുമെന്ന്് സംയുക്ത ട്രേഡ് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: