മൂന്നാര്‍: കടുംപിടുത്തവുമായി തോട്ടമുടമകള്‍; കൂലി 25 രൂപയേ കൂട്ടൂ; 10 കിലോ അധികം നുള്ളണം

 
തിരുവനന്തപുരം: മിനിമം വേതനം 500 രൂപയാക്കണമെന്നാവശ്യപ്പെട്ടു മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ നടത്തുന്ന സമരത്തെത്തുടര്‍ന്നു ചേര്‍ന്ന പിഎല്‍സി യോഗത്തില്‍ വീണ്ടും നിലപാട് കടുപ്പിച്ചു തോട്ടമുടമകള്‍. തൊഴിലാളികളുടെ മിനിമം വേതനം 500 രൂപയാക്കാനാവില്ലെന്നു തോട്ടമുടമകള്‍ വ്യക്തമാക്കി. ആവശ്യമെങ്കില്‍ 25 രൂപയുടെ വര്‍ധന നല്‍കാമെന്നും തോട്ടമുടമകള്‍ യോഗത്തെ അറിയിച്ചു.

പക്ഷേ 25 രൂപ വര്‍ധന നല്‍കണമെങ്കില്‍ 10 കിലോ കൊളുന്ത് കൂടുതല്‍ നുളളണമെന്നും തൊഴിലാളികളുടെ ജോലിസമയം വര്‍ധിപ്പിക്കണമെന്നും തോട്ടമുടമകള്‍ ആവശ്യപ്പെട്ടു. എന്നാല്‍ തോട്ടമുടമകളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്നു തൊഴിലാളികള്‍ വ്യക്തമാക്കി.

സമരവുമായി ബന്ധപ്പെട്ട് ആദ്യം ചേര്‍ന്ന പിഎല്‍സി യോഗം തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ഇതേത്തുടര്‍ന്നു സ്ത്രീ തൊഴിലാളികളുടെ കൂട്ടായ്മയായ പൊമ്പിളൈ ഒരുമൈയും ഐക്യ ട്രേഡ്‌യൂണിയനും മൂന്നാറില്‍ വീണ്ടും സമരം ആരംഭിച്ചിരുന്നു. ഇരുവിഭാഗവും വെവ്വേറെയാണു സമരം നടത്തുന്നത്.

-എജെ-

Share this news

Leave a Reply

%d bloggers like this: