മൂന്നാമത് പിറവം സംഗമവും ഓണാഘോഷവും ഒക്ടോബര്‍ 10 ന് ക്രംലിനില്‍.

ഡബ്ലിന്‍: പിറവത്തും പരിസരപ്രദേശങ്ങളില്‍ നിന്നും രാജാക്കന്മാരുടെ അനുഗ്രഹവും പടിപ്പുരയുടെ മാഹാത്മ്യവും പിറവം പുഴയുടെ സ്‌നേഹ കരലാളനങ്ങളുമായി അയര്‍ലണ്ടില്‍ എത്തിയിരിക്കുന്നവരുടെ മൂന്നാമത് പിറവം സംഗമവും,ഓണാഘോഷവും ഒക്ടോബര്‍ 10 ന് (10/10/2015) ശനിയാഴ്ച ക്രംലിനില്‍ ( 15 somerville drive ല്‍ ) വെച്ച് നടത്താന്‍ താല്‍പര്യപ്പെടുന്നു. കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കുമായി വിവിധ കലാപരിപാടികളും, ഓണക്കളികളും നടക്കുന്ന ആഘോഷത്തില്‍ വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിട്ടുണ്ട്. വൈകിട്ട് 5 മണിക്ക് പിറവം നോര്‍ത്ത്, ഈസ്റ്റ്, വെസ്റ്റ്, സൗത്ത് തമ്മിലുള്ള വാശിയേറിയ വടംവലി മത്സരവും ഉണ്ടായിരിക്കുന്നതാണ്.അയര്‍ലണ്ടിലെ വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്ന നല്ലവരായ എല്ലാ പിറവം നിവാസികളെയും കുടുംബസമ്മേതം മൂന്നാമത്തെ പിറവം സംഗമത്തിലേക്കു ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജിജി ചാരുപ്ലാവില്‍ 0899649347
ജുബി തുബയില്‍ 0879432857
മഹേഷ് കുഴികണ്ടത്തില്‍ 0894508509
എലിയാസ് ഉലഹന്നാന്‍ 0873182781
തോമസ്‌കുട്ടി ചെറിയാന്‍ 0894139459

Share this news

Leave a Reply

%d bloggers like this: