മൂന്നര കിലോമീറ്റര്‍ ദൂരെ നിന്ന് ഐഎസ് ഭീകരനെ വെടിവച്ചു കൊന്നു; കനേഡിയന്‍ സ്നൈപ്പറിനു ലോകറെക്കേര്‍ഡ്

3540 മീറ്റര്‍ ദൂരത്തില്‍ നിന്ന് കൃത്യമായി വെടിവെച്ച് ഐ എസ് ഭീകരനെ കൊന്ന കനേഡിയന്‍ സായുധസേനയുടെ ജോയിന്റ് ടാസ്‌ക് ഫോഴ്‌സ്-2 വിലെ സൈനികന് ലോക റെക്കോര്‍ഡ്. വെടിയേറ്റ് തീവ്രവാദി പത്തു സെക്കന്‍ഡുകള്‍ക്ക് കൊല്ലപ്പെടുകയും ചെയ്തു. ഇത്രയകലത്തില്‍ നിന്നു ഒരാളെ വെടിവച്ചു കൊല്ലുന്നത് ആദ്യമായിട്ടാണെന്നാണ് ദി ഗ്ലോബ് ആന്‍ഡ് മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കാനഡയുടെ സ്പെഷല്‍ ഫോഴ്സായ ജോയിന്റ് ടാസ്‌ക് ഫോ്ഴ്സ് 2(ജെടിഎഫ്2)വിലെ സ്നൈപ്പറാണ് ഈ റെക്കോര്‍ഡിന്റെ അവകാശി. ഭീകരരെ നേരിടലും ബന്ദികളെ മോചിപ്പിക്കലുമാണ് ഈ ഫോഴ്സിന്റെ പ്രധാന ദൗത്യങ്ങള്‍. ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്നും ടിഎസി-50 റൈഫിള്‍ ഉപയോഗിച്ചാണ് സ്നൈപ്പര്‍ കൃത്യം നിര്‍വഹിച്ചത്.

ഈ റെക്കോര്‍ഡ് ഇനിയാര്‍ക്കും തകര്‍ക്കാന്‍ കഴിയണമെന്നില്ലെന്നാണ് സൈനികവൃത്തങ്ങള്‍ പറയുന്നതെന്നും ദി ഗ്ലോബ് ആന്‍ഡ് മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രിട്ടീഷ് സൈനികനായ ക്രെയിഗ് ഹാരിസന്റെ പേരിലുള്ള റെക്കോര്‍ഡാണ് കനേഡിയന്‍ സ്നൈപ്പര്‍ തകര്‍ത്തത്. ക്രെയ്ഗ് 2,475 മീറ്റര്‍ അകലെ നിന്നാണ് ഒരു താലിബാന്‍ തീവ്രവാദിയെ വെടിവച്ചു കൊന്നത്.

സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമായതിനാല്‍ സംഭവം നടന്ന സ്ഥലമോ സൈനിക ഉദ്യോഗസ്ഥന്റെ പേരോ പരസ്യപ്പെടുത്താനാകില്ലെന്ന് കനേഡിയന്‍ സൈന്യം അറിയിച്ചു. വീഡിയോയുടേയും മറ്റു ഡാറ്റകളുടേയും സഹായത്താല്‍ നടത്തിയ സ്വതന്ത്ര അന്വേഷണത്തിലാണ് വെടിവെപ്പ് സ്ഥിരീകരിച്ചതെന്നും സൈന്യം വ്യക്തമാക്കി.

 
എ എം

Share this news

Leave a Reply

%d bloggers like this: