മൂഡ് നന്നാക്കാന്‍ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങള്‍

നിങ്ങളുടെ സുഹൃത്തുക്കളില്‍ ആരെയെങ്കിലും എപ്പോഴും മൂഡൗട്ടായി കാണാറുണ്ടോ? ടെന്‍ഷനോ, മാനസികസമ്മര്‍ദ്ദമോ വിഷാദമോ കാരണമായിരിക്കും ചിലര്‍ എപ്പോഴും മൂഡൗട്ടായിട്ടിരിക്കുന്നത്. എന്നാല്‍ ഭക്ഷണക്രമത്തില്‍ ചില മാറ്റങ്ങളൊക്കെ വരുത്തിയാല്‍ മൂഡൗട്ട് മാറ്റാവുന്നതാണ്. താഴെ കൊടുത്തിരിക്കുന്ന അഞ്ചു ഭക്ഷണങ്ങള്‍ ശീലമാക്കിയാല്‍ മൂഡൗട്ട് ഇല്ലാതാക്കാം…

1, കോഫി

മുഡ് മാറ്റുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട പാനീയമാണ് കോഫി. കോഫി കുടിച്ച് അരമണിക്കൂറിനുള്ളില്‍ത്തന്നെ ഇതിന്റെ ഫലം അറിയാനാകും. നാഡീവ്യവസ്ഥയില്‍ പ്രവര്‍ത്തിച്ച് തലച്ചോറിനെ ഉത്തേജിപ്പിക്കാനും ഒരു കാര്യത്തില്‍ ശ്രദ്ധ കൂട്ടാനും കോഫിക്ക് സാധിക്കും. നിങ്ങളുടെ മൂഡ് നന്നാക്കുന്നതിനുപുറമെ ഹൃദയത്തിന്റെ ആരോഗ്യത്തിനും ക്യാന്‍സര്‍ പ്രതിരോധിക്കുന്നതിനും പാര്‍ക്കിന്‍സണ്‍സ് രോഗം സാധ്യത കുറയ്ക്കുന്നതിനുമൊക്കെ കോഫി ഉത്തമമാണ്.

2, ഫ്രെഷ് പച്ചക്കറികള്‍

പച്ചക്കറികളും പഴവര്‍ഗങ്ങളും മൂഡ് നന്നാക്കുന്നതിന് സഹായിക്കുന്നവയാണ്. രക്തചംക്രമണം നന്നാക്കുന്നതുവഴിയാണ് അയണ്‍ അടങ്ങിയിട്ടുള്ള പച്ചക്കറികളും പഴങ്ങളും മൂഡ് നന്നാക്കുന്നത്.

3, ഷേക്ക്‌സ്

ഷേക്ക് കുടിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഉന്‍മേഷവും സന്തോഷവും കൈവരുന്നു. ഇതുവഴി മൂഡ് നന്നാക്കുകയും ചെയ്യുന്നു. ശരീരത്തിനും മനസിനും ഒരുപോലെ ഉന്‍മേഷം പകരുന്നതാണ് ഷേക്ക്.

4, മല്‍സ്യം

വിഷാദത്തിന് അടിപ്പെട്ടവര്‍ക്ക് അതില്‍നിന്ന് മുക്തരാകാന്‍, മല്‍സ്യാഹാരം ഉത്തമമാണ്. വിവിധയിനം മല്‍സ്യങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതുവഴി മാനസികസമ്മര്‍ദ്ദം ഒഴിവാക്കി, ഉന്‍മേഷം കൈവരിക്കാനാകും.

5, ഐസ്‌ക്രീം

മൂഡ് നന്നാക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷ്യ വിഭവമാണ് ഐസ്‌ക്രീം. നല്ലതുപോലെ തണുത്ത, മാധുര്യമേറിയ ഐസ്‌ക്രീം കഴിച്ചുകഴിഞ്ഞയുടന്‍ അതിന്റെ വ്യത്യാസം അറിയാനാകും. ശരീരത്തിനെന്നപോലെ മനസിനും കുളിര്‍മ അനുഭവപ്പെടും…

Share this news

Leave a Reply

%d bloggers like this: