‘മൂക്കിന് താഴെ വിദ്യാര്‍ഥിസമരം’; മൗനം പാലിച്ച് സര്‍ക്കാര്‍; ജെ എന്‍ യു വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം അടിച്ചമര്‍ത്താന്‍ പോലീസ് കൈകൊണ്ട നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. ഹോസ്റ്റലില്‍ അടുത്തിടെ ഉണ്ടായ ഫീസ് വര്‍ദ്ധവനവിനെതിരെ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തുന്ന സമരമാണ് ഇപ്പോള്‍ പ്രക്ഷോഭമായി മാറിയത്. ഇന്നലെ നടന്ന പാര്‍ലമെന്റ് മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കളെ കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് തുഗ്ലക് റോഡില്‍ വിദ്യാര്‍ഥികള്‍ നാല് മണിക്കുര്‍ കുത്തിയിരിപ്പ് സമരം നടത്തി. പിന്നീട് പൊലീസ് ഇവരെ ബലം പ്രയോഗിച്ച് നീക്കം ചെയ്യുകയായിരുന്നു.

രാജ്യസഭയിലും, ലോക്സഭയിലും പ്രതിപക്ഷ പാര്‍ട്ടികള്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. സിപിഐഎം, സിപിഐ, കോണ്‍ഗ്രസ് തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളാണ് നോട്ടീസ് നല്‍കിയത്. ബിനോയ് വിശ്വം എംപി യാണ് രാജ്യസഭയില്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്നാണ് ജെ എന്‍ യു വിലെ ഇടത് വിദ്യാര്‍ഥിസംഘടനകള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനിടെ വിദ്യാര്‍ത്ഥി നേതാവാവിനെ പോലീസ് ക്രൂരമായി ശാരീരികമായി ഉപദ്രവിച്ചെന്നും സംഘടനകള്‍ ആരോപിക്കുന്നു.

Share this news

Leave a Reply

%d bloggers like this: