മുസ്ലീം ഡോക്ടര്‍മാരില്‍ നിന്ന് ചികിത്സ സ്വീകരിക്കാന്‍ രോഗി തയ്യാറായില്ലെന്ന് റിപ്പോര്‍ട്ട്…

ഡബ്ലിന്‍: താലയിലെ ആശുപത്രിയിലെ രോഗി മുസ്ലീം ഡോക്ടര്‍ ചികിത്സിക്കുന്നത് നിരസിച്ചു. വനിതയായ രോഗിയാണ് തന്നെ മുസ്ലീം ഡോക്ടര്‍ ചികിത്സിക്കേണ്ടെന്ന് പറഞ്ഞത്. ഡോക്ടര്‍ ഹിജാബ് ധരിച്ചിരുന്നു. മറ്റൊരാളോട് ചികിത്സ നല്‍കാന്‍ ആവശ്യപ്പെടുകയുമായിരുന്നു ഇവര്‍. രോഗി ഡോക്ടറുടെ മതം ചോദിക്കുകയും ഡോക്ടര്‍ ഹിജാബ് ധരിക്കുന്നത് കാണുകയുമായിരുന്നു. ചികിത്സ നല്‍കാനായി രണ്ടാമത് വന്നെത്തിയ ഡോക്ടറും മുസ്ലീം ആണെന്നറിഞ്ഞതോടെ മുസ്ലീം അല്ലാത്ത ഡോക്ടറോട് ചികിത്സ നല്‍കാന്‍ ആവശ്യപ്പെടണമെന്ന് രോഗി അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് മറ്റൊരു ഡോക്ടറെത്തി ചികിത്സ നല്‍കുകയായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ രോഗിയുടെ മകള്‍ ഇതേക്കുറിച്ച് വിശദമാക്കിയതോടെയാണ് വിവാദം പുറത്തറിഞ്ഞത്. രോഗിയുടെ മകള്‍ അവരുടെ അമ്മയോട് മറ്റൊരു ഡോക്ടറെ വിളിക്കുന്നതിന് പകരം ആശുപത്രിയില്‍ നിന്ന് പോകാന്‍ ആവശ്യപ്പെട്ടതായി ആരോപിക്കുന്നുണ്ട്. മുസ്ലീം ഡോക്ടര്‍മാരെ പിന്തുണച്ച് കൊണ്ട് സംഭവത്തില്‍ പ്രാദേശിക കൗണ്‍സിലര്‍ ഡെര്‍മോട് ലൂണി രംഗത്തെത്തി. രാജ്യത്തെ മുസ്ലീം ഡോക്ടര്‍മാര്‍ താലെയിലടക്കം വളരെ മികച്ച സേവനമാണ് നല്‍കുന്നതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ആശുപത്രിയുമായി ബന്ധപ്പെട്ട് എല്ലാ ജീവനക്കാര്ക്കും അവരുടെ മത സ്വാതന്ത്ര്യം ഉണ്ട്. താല ആശുപത്രി ആശുപത്രിയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അനുവദിക്കുന്ന അവകാശങ്ങളെ ബഹുമാനിക്കുന്നുണ്ട്. ഇത് മൂലം ജീവനക്കാരടക്കമുള്ളവരുടെ മത സ്വാതന്ത്ര്യത്തെ ആശുപത്രി ബഹുമാനിക്കുന്നതായി പ്രസ്താവനയില്‍ വ്യക്തമാക്കി. രോഗികളിലൊഴിച്ചുള്ളവര്‍ക്ക് ഇത് ബാധകമാണ്. രോഗിയുടെ സ്വകാര്യത മാനിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. ഒരു രോഗിക്കും ഈ ആഴ്ച്ചയില്‍ ശരിയായവിധത്തില്‍ ചികിത്സ നല്‍കാതെ പോയിട്ടില്ലെന്നും ആശുപത്രി അവകാശപ്പെട്ടു

Share this news

Leave a Reply

%d bloggers like this: