മുന്‍ അയര്‍ലന്‍ഡ് മലയാളിയായിരുന്ന സുന്ദര്‍ പദ്മനാഭന്‍ ഡാര്‍വിനില്‍ അന്തരിച്ചു

ഡാര്‍വിന്‍: ഡാര്‍വിന്‍ മലയാളി ഫെഡറേഷന്‍ മുന്‍ പ്രസിഡന്റും തത്വമസി എന്ന സംഘടനയുടെ മുന്‍ കമ്മറ്റി അംഗവുമായ സുന്ദര്‍ പദ്മനാഭന്‍ (63) അന്തരിച്ചു. അര്‍ബുദ ബാധിതനായി കഴിഞ്ഞ ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. റോയല്‍ ഡാര്‍വിന്‍ ആശുപത്രിയില്‍ വച്ച് ശനിയാഴ്ച്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അന്ത്യം. ഡാര്‍വിനിലെ ആദ്യ മലയാളി കുടിയേറ്റക്കാരില്‍ ഒരാളാണ് സുന്ദര്‍ പദ്മനാഭന്‍. പുനലൂര്‍ സ്വദേശിയാണ്.

ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ എന്നിവയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. കെഎസ്ആര്‍ടിസിയുടെ എംപ്ലോയീസ് യൂണിയന്‍ അസോസിയേഷന്റെ സംസ്ഥാന നിര്‍വാഹക സമിതി അംഗമായിരുന്നു. അയര്‍ലന്‍ഡില്‍ നിന്നുമാണ് ഒമ്പത് വര്‍ഷം മുമ്പ് ഡാര്‍വിനിലേക്ക് കുടിയേറത്. ഭാര്യ ജലജ സുന്ദര്‍ റോയല്‍ ഡാര്‍വിന്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സാണ്. മക്കളായ സുജീഷ് അജീഷ് എന്നിവരും ഡാര്‍വിന്‍ റോയല്‍ ആശുപത്രി ജീവനക്കാരാണ്. സംസ്‌കാരം പിന്നീട് നടക്കും.

Share this news

Leave a Reply

%d bloggers like this: