മുന്‍മാസത്തെ അപേക്ഷിച്ച് യുവത്വത്തിനിടയില്‍ തൊഴിലില്ലാത്തവരുടെ നിരക്കില്‍ നേരിയ വര്‍ധന

ഡബ്ലിന്‍: സാമ്പത്തിക രംഗം മെച്ചപ്പെടുമ്പോഴും ലൈവ് രജിസ്റ്ററിലെ യുവാക്കളുടെഎണ്ണം വര്‍ധിക്കുന്നത് തുടരുന്നു. സിഎസ്ഒ കണക്ക് പ്രകാരം 15-24 ഇടയില്‍ പ്രായമുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 19.9 ശതമാനത്തില്‍ നിന്ന് 20.2ശതമാനത്തിലേക്ക് വര്‍ധിച്ചു. ആകെ തൊഴിലില്ലായ്മ നിരക്കില്‍ മാറ്റമില്ലെങ്കിലും യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മയില്‍ കുറവ് സംഭവിക്കാത്തത് ആശങ്കയ്ക്ക് വകവെയ്ക്കുന്നതാണ്. യുവത്വത്തിനിടയില്‍ പ്രത്യേകിച്ചും ബിരുദധാരികള്‍ക്കിടയില്‍ തൊഴിലില്ലായ്മ വര്‍ധിക്കുകയാണ് ആശങ്കയുണ്ടെന്ന് നാഷണല്‍ യൂത്ത് കൗണ്‍സില്‍ ഫോര്‍ അയര്‍ലന്‍ഡ്പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.

2008മുന്‍പ് ചെറുപ്പക്കാര്‍ക്കുണ്ടായിരുന്ന തൊഴിലില്ലായ്മ നിരക്കിന്‍റെ ഇരട്ടിയാണ് നിലവില്‍ ഉള്ളതെന്ന് എന്‍വൈസിഐ ഡെപ്യൂട്ടി ഡയറക്ടര്‍ ജെയിംസ് ഡൂര്‍ഡെ പറയുന്നു. ജൂണ്‍ അവസാനിക്കുമ്പോള്‍ ലൈവ് രജിസ്റ്ററില്‍ ഒരു വര്‍ഷമോ അതില്‍ കൂടുതലോ ആയി തുടരുന്ന യുവതീയുവാക്കളുടെ എണ്ണം 19,000ല്‍ അധികമാണ്. ആകെ തൊഴിലില്ലായ്മ നിരക്ക് മാറാതെ സ്ഥിരത പ്രകടമാക്കുന്നതില്‍ ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടന്‍ സന്തുഷ്ടി പ്രകടിപ്പിച്ചു. സാമ്പത്തികമാന്ദ്യകാലത്ത് യുവാക്കള്‍ക്കുണ്ടായ തൊഴിലില്ലായ്മ നിരക്ക് വെച്ച് നോക്കുമ്പോള്‍ ഇപ്പോഴത്തെ കണക്ക് ഏറെ മെച്ചപ്പെട്ടസ്ഥിതിയാണ് കാണിക്കുന്നതെന്നും മന്ത്രിയുടെ വക്താവ് വ്യക്തമാക്കി.

ഓരോ മാസവുമുള്ള കണക്കിലെ വ്യത്യാസം കാര്യമായെടുക്കേണ്ടെന്ന് കരുതുന്നവരും ഉണ്ട്. വാര്‍ഷിമായി നോക്കിയാല്‍കഴിഞ്ഞ മൂന്ന് വര്‍ഷമായി ചെറുപ്പക്കാര്‍ക്കിടയിലെ തൊഴിലില്ലായ്മ കുറയുകയാണ്. 2012ല്‍ യുവത്വത്തിനിടയില്‍ തൊഴിലില്ലായ്മ 31.2 ശതമാനം ആയിരുന്നു. നിലവില്‍ ഇത് 20.2ശതമാനത്തിലേക്ക് കുറഞ്ഞത് മെച്ചപ്പെടുന്നതിന്‍റെ ലക്ഷണമാണ് കാണിക്കുന്നത്. സര്‍ക്കാരിന്‍റെ നയങ്ങളുടെ ഫലപ്രാപ്തിയാണ് ഇത് കാണിക്കുന്നതെന്ന് ബര്‍ട്ടന്‍ പറയുന്നു. തൊഴില്‍വകുപ്പ് വക്താവ് നിലവിലെ നിരക്ക് ഉയര്‍ന്നതാണെന്ന് സമ്മതിക്കുന്നുണ്ട്. അതേ സമയം തന്നെ ഏറെ പുരോഗതി കൈവരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും വ്യക്തമാക്കുന്നു.ആക്ഷന്‍ പ്ലാന്‍ തുടങ്ങുമ്പോള്‍ 64,000പേരായിരുന്നു 15-24വയസിനിടയില്‍ പ്രായമുള്ള തൊഴില്‍ രഹിതര്‍. നിലവില്‍ ഇത് 38,000 ലേക്ക് ചുരുക്കാന്‍ സാധിച്ചത് വിജയമാണ്.

എങ്കിലും ഇപ്പോഴത്തെ നിരക്ക് കൂടുതലാണെന്നത് കൊണ്ട് തന്നെ ഇനിയും ശക്തമായി തൊഴില്‍ സൃഷ്ടിക്കുന്നതിന് ഉതകുന്ന നയങ്ങള്‍ സ്വീകരിക്കേണ്ടി വരും. അതേ സമയം സര്‍ക്കാര്‍ ആവശ്യമായത്ര ഇടപെടല്‍ നടത്തുന്നില്ലെന്ന കുറ്റപ്പെടുത്തലുമായി ഐറിഷ് സ്മാള്‍ആന്‍റ് മീഡിയം എന്‍റര്‍പ്രൈസ് അസോസിയേഷന്‍ രംഗത്തുണ്ട്.കുറഞ്ഞ കൂലി ഉയര്‍ത്തിയതില്‍ ഇവര്‍ക്ക് എതിര്‍പ്പുണ്ട്.

സിഎസ്ഒ കണക്ക് പ്രകാരം 208,900 പേരാണ് ലൈവ് രജിസ്റ്ററില്‍ ഉള്ളത്. മാസം മുന്നൂറ് പേരുടെ വര്‍ധനയാണ് പ്രകടമായിരിക്കുന്നത്. ജൂലൈയില്‍പുരുഷന്മാര്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 10.8 ശതമാനം സ്ത്രീകള്‍ക്കിടയില്‍ 8.4ശതമാനവുമാണ്.

Share this news

Leave a Reply

%d bloggers like this: