മുകളേല്‍ എം.എല്‍. മത്തായിയുടെ സംസ്‌കാരം വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 2:30 ന്

ചുള്ളിയോട് (നിലമ്പൂര്‍): കുടിയേറ്റ കര്‍ഷകന്‍ മുകളേല്‍ എം.എല്‍. മത്തായി (69) ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച അര്‍ദ്ദരാത്രി നിര്യാതനായി. ശവസംസ്‌കാര ശുശ്രൂഷകള്‍ 23ാം തീയതി വ്യാഴാഴ്ച ഉ ച്ചകഴിഞ്ഞ് 2.30ന് വീട്ടില്‍ ആരംഭിക്കുന്നതാണ്. തുടര്‍ന്ന് ചുള്ളിയോട് പ്രത്യാശാനാഥാ ദേവാലയത്തില്‍ വച്ച് നടത്തുന്ന അന്ത്യകര്‍മ്മങ്ങള്‍ക്ക് കോട്ടയം അതിരൂപതാ സഹായമെത്രാന്‍ അഭി. മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ കാര്‍മികത്വം വഹിക്കുന്നതാണ്. ഇരവിമംഗലം നാറാണത്തും കുഴിയില്‍ ലീലാമ്മ മാത്യുവാണ് പരേതന്റെ ഭാര്യ. ഡെയ്‌സി ജോസ് (അയര്‍ലണ്ട്), ബോബി മാത്യു (സൗദി), ജോസുകുട്ടി മാത്യു (അയര്‍ലണ്ട്), ഫാ. ബൈജു മുകളേല്‍ (പ്രൊഫസര്‍, ബി.സി.എം. കോളേജ്, കോട്ടയം), ബിനോയി മാത്യു (ബാംഗ്ലൂര്‍) എന്നിവര്‍ മക്കളാണ്. ജോസ് പാണ്ഡവത്ത്, അഡ്വ. ബീനാ അമ്മായികുന്നേല്‍, ജമി ഇടംപാടത്ത്, സിബിള്‍ ചാമപ്പാറ എന്നിവര്‍ മരുമക്കളുമാണ്.

Share this news

Leave a Reply

%d bloggers like this: