മുംബൈ പോലീസിന് ദാവൂദുമായി ബന്ധമുണ്ടെന്ന് ഛോട്ട രാജന്‍

 

ബാലി: മുംബൈ പോലീസിലെ ചിലര്‍ക്ക് അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന് അറസ്റ്റിലായ അധോലോക നേതാവ് ഛോട്ട രാജന്‍. മുംബൈ പോലീസ് തന്നോട് അക്രമമാണ് കാണിച്ചത്. കേസുകളില്‍ പലതും കെട്ടിച്ചമച്ചതാണ്. ദാവൂദുമായി ബന്ധമുള്ളവര്‍ ഇന്നും മുംബൈയിലുണ്ടെന്നും രാജന്‍ പറഞ്ഞു.

രാജനെ ഇന്ന് ഇന്ത്യയില്‍ എത്തിക്കുമെന്നാണ് കരുതപ്പെടുന്നത്. രാജനെ എത്തിക്കാനായി ആറ് അംഗ ഇന്ത്യന്‍ സംഘം കഴിഞ്ഞ ദിവസം ഇന്തോനേഷ്യയില്‍ എത്തിയിരുന്നു. ഇന്ത്യയില്‍ എത്തിയാല്‍ കൊല്ലപ്പെടുമോയെന്ന് ആശങ്കയില്ലെന്നും ദാവൂദിനെ പേടിക്കുന്നില്ലെന്നും രാജന്‍ വ്യക്തമാക്കി. ദാവൂദ് ഇബ്രാഹിമിന്റെ അനുയായി ഛോട്ട ഷക്കീലിന്റെ ഭീക്ഷണി നിലനില്‍ക്കുന്നതിനാല്‍ രാജനെ മുംബൈയില്‍ എത്തിക്കില്ലെന്നും അഭ്യൂഹമുണ്ട്.

ദാവൂദ് പാക് സൈന്യത്തിന്റെ സംരക്ഷണനയിലാണെന്നും ദാവൂദിനും ഭീകരവാദത്തിനും എതിരേ പോരാടാന്‍ തന്റെ ജീവിതം ഉഴിഞ്ഞുവച്ചിരിക്കുകയാണെന്നും ഛോട്ട രാജന്‍ പറഞ്ഞു. രാജന്‍ അറസ്റ്റിലായതോടെ ദാവൂദിന് പാക് സൈന്യം സുരക്ഷ ശക്തമാക്കിയെന്ന റിപ്പോര്‍ട്ടുമുണ്ട്.
-എജെ-

Share this news

Leave a Reply

%d bloggers like this: