# മി ടൂ വെളിപ്പെടുത്തല്‍: കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ രാജിവെച്ചതായി സൂചന

ഡല്‍ഹി: ലൈംഗികാരോപണം നേരിടുന്ന വിദേശകാര്യസഹമന്ത്രി എം.ജെ അക്ബര്‍ രാജിവെച്ചതായി വിവരം. വിദേശ പര്യടനത്തലായിരുന്ന അക്ബര്‍ ഞായറാഴ്ച ഡല്‍ഹിയില്‍ തിരിച്ചെത്തിയ ഉടനെയാണ് രാജി സമര്‍പ്പിച്ചത്.
ഇ മെയില്‍ വഴിയാണ് അക്ബര്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് രാജിക്കത്ത് കൈമാറിയത്. അതേ സമയം രാജി വാര്‍ത്തയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.

അക്ബറിനെതിരെയുള്ള പരാതി പരിശോധിക്കുമെന്ന് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ പറഞ്ഞിരുന്നു. പാര്‍ട്ടി നേതൃത്വത്തിന് അക്ബര്‍ വിശദീകരണം നല്കുമെന്നും റിപ്പോര്‍ട്ടുണഅടായിരുന്നു. വിശദീകരണം കേട്ട ശേഷം ബിജെപി തീരുമാനമെടുക്കും. അക്ബറിനെ സംരക്ഷിക്കേണ്ടെന്ന നിലപാടാണ് പല മുതിര്‍ന്ന ബിജെപി നേതാക്കളും കൈക്കൊണ്ടത്. രാജി സ്വയം തീരുമാനിക്കട്ടെ എന്ന സൂചനയാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കിയത്.

എം.ജെ അക്ബറിനെതിരെ ബിജെപിയില്‍ അതൃപ്തി ഉണ്ട്.. അക്ബര്‍ തുടരുന്നത് ശരിയല്ലെന്ന് ചില മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു. അക്ബര്‍ തുടരുന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് ദോഷമെന്നും വിലയിരുത്തല്‍. അക്ബര്‍ ലൈംഗിക അതിക്രമം നടത്തിയെന്ന് മാധ്യമപ്രവര്‍ത്ത ഗസാല വഹാബാണ് തുറന്നെഴുതിയത്.എം ജെ അക്ബറിനെതിരെ ആരോപണവുമായി കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: