മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ രാജിവെച്ചു

ന്യൂഡല്‍ഹി : മിസോറം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് കുമ്മനം രാജശേഖരന്‍ തിരികെ സജീവ രാഷ്ട്രീയത്തിലേക്ക്. രാജി അംഗീകരിച്ച രാഷ്?ട്രപതി രാംനാഥ്? കോവിന്ദ്? അസം ഗവര്‍ണര്‍ പ്രഫ. ജഗദീഷ്? മുഖിക്ക്? മിസോറാമിന്റെ അധികച്ചുമതല നല്‍കി. ലോക്?സഭ തെരഞ്ഞെടുപ്പു തീയതി ഉടന്‍ പ്രഖ്യാപിക്കാനിരിക്കെ, തിരുവനന്തപുരത്ത്? മത്സരിപ്പിക്കാനാണ്? കുമ്മനത്തെ ബി.ജെ.പി രാജിവെപ്പിച്ചത്?. രാഷ്ട്രപതിക്കു രാജിക്കത്ത് നല്‍കിയതിനു പിന്നാലെ ആര്‍.എസ്.എസ്. പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് അദ്ദേഹത്തിനു വേണ്ടി ചുവരെഴുത്ത് തുടങ്ങിക്കഴിഞ്ഞു.

ശശി തരൂരിനെതിരെ മത്സരിപ്പിക്കാന്‍ പറ്റിയ സ്വീകാര്യ സ്?ഥാനാര്‍ഥി കുമ്മനം തന്നെയാണെന്ന ആര്‍.എസ്?.എസ്? നിലപാടിനെ തുടര്‍ന്നാണ്? രാജി. കുമ്മനത്തിനാകട്ടെ, ലോക്?സഭ തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ മിസോറമില്‍ തുടരാന്‍ കഴിയണമെന്നില്ല. കേന്ദ്രത്തില്‍ ഭരണമാറ്റം ഉണ്ടായാല്‍ ബി.ജെ.പിക്കാരായ ഗവര്‍ണര്‍മാര്‍ രാജിവെക്കേണ്ടി വരും. ബി.ജെ.പിക്ക്? രണ്ടാമൂഴം കിട്ടിയാല്‍ വീണ്ടും ഗവര്‍ണറാകാനോ, കേന്ദ്രമന്ത്രിയാകാനോ കഴിയും. സംസ്?ഥാന രാഷ്?ട്രീയത്തില്‍ തുടരണമെന്ന കുമ്മനത്തിന്റെ താല്‍പര്യത്തിനും തടസ്സമില്ല.

ബി.ജെ.പിക്കുള്ളിലെ കടുത്ത പോരിനൊടുവില്‍ സംസ്?ഥാന അധ്യക്ഷ സ്?ഥാനത്തുനിന്ന്? മിസോറാമിലേക്ക് നാടുകടത്തിയ അനുഭവമായിരുന്നു കുമ്മനത്തിന്റേത്?. ബി.ജെ.പി അധ്യക്ഷന്‍ അമിത്? ഷാ നേരിട്ട്? ഇടപെട്ട്? നടത്തിയ നീക്കത്തിന്? ആര്‍.എസ്?.എസ്? എതിരായിരുന്നു. ഒട്ടും താല്‍പര്യമില്ലാതെയാണ്? അദ്ദേഹം മിസോറം രാജ്?ഭവനില്‍ കഴിഞ്ഞത്?. തിരുവനന്തപുരത്തെ സ്?ഥാനാര്‍ഥിത്വത്തിലൂടെ കുമ്മനത്തെ സംസ്?ഥാന രാഷ്?ട്രീയത്തിലേക്ക്? തിരിച്ചുകൊണ്ടുവരികയാണ്? ഇപ്പോള്‍.

ഗവര്‍ണര്‍ സ്?ഥാനം രാജിവെച്ച്? തെരഞ്ഞെടുപ്പില്‍ മത്സരിച്ച ചരിത്രം ഇതിനുമുമ്പ്? വക്കം പുരുഷോത്തമനുണ്ട്?. അന്തമാന്‍-നികോബാര്‍ ലെഫ്. ഗവര്‍ണര്‍ സ്?ഥാനം രാജിവെച്ച്? 1996ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ മത്സരിച്ച അദ്ദേഹം തോറ്റു. ഗവര്‍ണര്‍ സ്?ഥാനത്ത്? രണ്ടു വര്‍ഷം കാലാവധി ബാക്കിയുള്ളപ്പോഴായിരുന്നു രാജി. കേരള ഗവര്‍ണറായിരുന്ന നിഖില്‍കുമാര്‍ കഴിഞ്ഞ ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ രാജിവെച്ച്? കോണ്‍?ഗ്രസ്? ടിക്കറ്റില്‍ ഔറാന്‍ഗാബാദില്‍ മത്സരിച്ചു തോറ്റു.

ഡികെ

Share this news

Leave a Reply

%d bloggers like this: