ഷെവലിയര്‍ ബെന്നി പുന്നത്തറ, Dr.ജോണ്‍ ഡി, Rev. ഫാദര്‍ റോയി പാലാട്ടി എന്നിവര്‍ ചേര്‍ന്ന് നയിക്കുന്ന ത്രിദിന ധ്യാനം ഡബ്ലിനില്‍

അനുഗ്രഹപൂമഴയായ് ശാലോം മീഡിയ യുടെ ‘മിഷന്‍ ഫയര്‍’ പെയ്തിറങ്ങാന്‍ ഇനി ആഴ്ചകള്‍ മാത്രം. ലോകസുവിശേഷവത്ക്കരണത്തില്‍ പങ്കാളികളാകാനും ആത്മീയ ഉണര്‍വ് പ്രാപിക്കാനുമുള്ള സുവര്‍ണാവസരമായി ദൈവാത്മാവ് വെളിപ്പെടുത്തി നല്‍കിയ ശുശ്രൂഷയായ ശാലോം ‘മിഷന്‍ ഫയറി’ന് ഡബ്ലിന്‍ ആതിഥ്യമരുളും.

ജൂണ്‍ ഒന്നു മുതല്‍ മൂന്നുവരെയുള്ള ഡബ്ലിനിലെ ‘മിഷന്‍ ഫയറി’ന് താലയിലുള്ള ചര്‍ച്ച് ഓഫ് ദ ഇന്‍കാര്‍നേഷന്‍ വേദിയാകും.യൂറോപ്പിലെ സീറോ മലബാര്‍ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് ഡബ്ലിനിലെ ‘മിഷന്‍ ഫയര്‍’ ഉദ്ഘാടനം ചെയ്യും.സീറോ മലബാര്‍ സഭയുടെ ചാപ്ലിയന്‍ മാരായ ഫാദര്‍ ക്ലമന്റ് പടത്തിപ്പറമ്പില്‍ ഫാദര്‍ രാജേഷ് മേച്ചിരാകത്ത് , ഫാദര്‍ റോയി ജോര്‍ജ് വട്ടക്കാട്ട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.

ശാലോം സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. റോയ് പാലാട്ടി സി.എം.ഐ, ശാലോം ശുശ്രൂഷകളുടെ സ്ഥാപകന്‍ ഷെവലിയര്‍ ബെന്നി പുന്നത്തറ, പ്രശസ്ത വചനപ്രഘോഷകന്‍ ഡോ. ജോണ്‍ ഡി. എന്നിവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിക്കും. ഡബ്ലിനില്‍ ക്രമീകരിച്ചിരിക്കുന്ന കുട്ടികള്‍ക്കുവേണ്ടിയുള്ള ശുശ്രൂഷകള്‍ക്ക് ഫാ. ബിനോജ് മുളവരിക്കല്‍, സിസ്റ്റര്‍ റൂത്ത് മരിയ എന്നിവര്‍ നേതൃത്വം വഹിക്കും.

ദൈവത്തിന്റെ സുവിശേഷം ലോകം മുഴുവനും എത്തുകയും അവിടുത്തെ സ്‌നേഹം അറിയാത്ത ജനഗണം അത് അനുഭവിക്കുകയും വേണം. ഈ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ആത്മാക്കളെക്കുറിച്ച് ദാഹമുള്ളവരെല്ലാം ആത്മീയ ശക്തിയാലും വിശാലമായ സ്വപ്നങ്ങളാലും നിറയണം. അതിനുള്ള വേദിയാണ് ‘മിഷന്‍ ഫയര്‍’ ഒരുക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: shalommedia.org/missionfire ഫോണ്‍: ഡബ്ലിന്‍ 0877177483, 0872484145

‘മിഷന്‍ ഫയര്‍ 2019’ന്റെ പ്രമോ വീഡിയോ…

https://youtu.be/9w3tD_M0RVM
Share this news

Leave a Reply

%d bloggers like this: