മികച്ച ചിത്രത്തിനുള്ള പുരസ്‌കാര പ്രഖ്യാപനം – ഓസ്‌കര്‍ വേദിയില്‍ പിണഞ്ഞ പിഴവ്

ലോസ് ഏഞ്ചല്‍സ്: മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം പ്രഖ്യാപിച്ചത് ലാ ലാ ലാന്റിനാണെങ്കിലും ലഭിച്ചത് മൂണ്‍ലൈറ്റിന്. പുരസ്‌കാരം കരസ്ഥമാക്കാന്‍ ലാ ലാന്റിന്റെ നിര്‍മ്മാതാക്കള്‍ വേദിയിലെത്തിയപ്പോഴാണ് പിഴവ് മനസിലായത്. മികച്ച ചിത്ത്രതിനുള്ള പുരസ്‌കാരത്തിന്റെ എന്‍വലപ്പിന് പകരം നേരത്തേ പ്രഖ്യാപിച്ച മികച്ച നടിയുടെ (എമ്മ സ്റ്റോണ്‍-ലാ ലാ ലാന്റ്) എന്‍വലപ്പ് മാറ്റിവെച്ചതാണ് പിഴവുപറ്റാന്‍ കാരണമായത്.

നടനും സംവിധായകനുമായ വാറന്‍ ബെയ്റ്റിയും നടി ഫായെ ഡുണാവായും ചേര്‍ന്നാണ് മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് പ്രഖ്യാപിച്ചത്. ആദ്യം ഡാമിയന്‍ ഷാസെന്‍ സംവിധാനം ചെയ്ത ലാ ലാ ലാന്റിന് അവാര്‍ഡ് പ്രഖ്യാപിച്ച ശേഷം പിഴവ് മനസിലാക്കി സംഘാടകര്‍ തിരുത്തുകയായിരുന്നു. തങ്ങള്‍ക്ക് ആദ്യം ലഭിച്ചത് ലാ ലാ ലാന്റിന് അവാര്‍ഡ് പ്രഖ്യാപിച്ചുകൊണ്ടുള്ള എന്‍വലപ്പാണെന്ന് വാറന്‍ പറഞ്ഞു. ഇത് വാറന്‍ വേദിയില്‍ ഉയര്‍ത്തിക്കാണിക്കുകയും ചെയ്തു.

അതേസമയം, മികച്ച നടി, സംവിധായകന്‍, ഛായാഗ്രാഹകന്‍, ഒറിജിനല്‍ സംഗീതം, ഒറിജിനല്‍ സ്‌കോര്‍ ഉള്‍പ്പെടെ ആറ് പുരസ്‌കാരങ്ങളാണ് ലാ ലാ ലാന്റ് നേടിയത്.

https://youtu.be/3e_khNlLC4Y

 
എ എം

Share this news

Leave a Reply

%d bloggers like this: