മാസ്റ്റര്‍ കാര്‍ഡില്‍ അവസരങ്ങള്‍

ഡബ്ലിന്‍: ആഗോള പേയ്മെന്റ് കമ്പനിയായ മാസ്റ്റര്‍ കാര്‍ഡ് ഉദ്യോഗാര്‍ത്ഥികളെ തേടുന്നു. ഡബ്ലിനിലെ കമ്പനിയുടെ ലിപ്പാഡ്‌സ്ടൗണ്‍ ആസ്ഥാനത്താണ് അവസരങ്ങള്‍. ധനകാര്യ സ്ഥാപനങ്ങള്‍ക്കും, കോര്‍പ്പറേറ്റുകള്‍ക്കും, മറ്റ് ഉപഭോക്താക്കള്‍ക്കും പേയ്മെന്റ് പ്രോസസിംഗ് നടത്തുന്ന മാസ്റ്റര്‍ കാര്‍ഡ് ഈ മേഖലയില്‍ ഗവേഷണങ്ങളും നടത്തിവരുന്നുണ്ട്.

സോഫ്റ്റ്വെയര്‍ എന്‍ജിനിയര്‍, പ്രോഡക്റ്റ് ഡിസൈനര്‍, ക്ലൗഡ് ഇന്‍ഫ്രാസ്ട്രച്ചര്‍ സ്‌പെഷ്യലിസ്റ്റ്, ഇന്‍ഫോര്‍മേഷന്‍ സെക്യൂരിറ്റി എക്‌സ്‌പെര്‍ട്ട് എന്നീ തസ്തികകളില്‍ 175 തൊഴിലവസരങ്ങളുണ്ട്. ക്യാഷ്ലെസ്സ് ഇടപാട് നടത്തുന്നതിന് ആവശ്യമായ നൂതന സോഫ്റ്റ്വെയര്‍ ഗവേഷണവും കമ്പനി നടത്തിവരുന്നുണ്ട്. അയര്‍ലണ്ടില്‍ മാസ്റ്റര്‍ കാര്‍ഡിന് കീഴില്‍ 400-ഓളം ജീവനക്കാര്‍ തൊഴിലെടുത്തുവരികയാണ്.

ഡി കെ

Share this news

Leave a Reply

%d bloggers like this: